ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ള്‍ ക​ട​ത്ത​ൽ; മൂ​ന്ന് എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രേ​   ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ പ​രാ​തി നൽ‍​കി

ആ​ല​പ്പു​ഴ:​ ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ല്‍ പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന​ള്‍​കു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രേ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി.​
മൂ​ന്ന് എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രേ​യാ​ണ് ചെ​യ​ര്‍​മാ​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രാ​തി ന​ല്കി​യ​ത്.​

അ​തേസ​മ​യം ദു​രി​താ​ശ്വാ​സ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ള്‍ യുഡ​ിഎ​ഫ് കൗ​ണ്‍​സി​ല​ര്‍ ക​ട​ത്തു​ന്നുന്നെന്നാ​രോ​പി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ​യും പ്ര​ച​രി​ക്കു​ന്നു​ണ്ട്.​എ​ല്‍ഡിഎ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തിരാ​യ വി​വാ​ദം മ​റ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ചാ​ര​ണ​ഭാ​ഗ​മാ​യി വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ട്.​

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച് അ​പ​കീ​ര്‍​ത്തി​പ്പെ​ടുത്താ​ന്‍ ശ്ര​മി​ക്കു​ന്നെന്നു കാ​ട്ടി കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ ഇ​ന്ന​ലെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.‍

Related posts