തിരുവനന്തപുരം: നിയമപരിപാലനത്തിൽ ഏർപ്പെടുന്പോൾ സ്വന്തം വിശ്വാസങ്ങൾക്ക് അനുസരിച്ച് മാത്രമെ പോലീസുകാർ പ്രവർത്തിക്കുകയുള്ളുയെന്ന നിലപാട് തെറ്റാണെന്ന് പോലീസുകാരെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരള പോലീസ് ഒരു കാലത്തും മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലല്ല പ്രവർത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സ്പെഷ്യൽ ആംഡ് പോലീസിന്റെ 20-മത് ബാച്ചിന്റെ പാസ്സിംഗ് ഒൗട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യനിർവഹണത്തിൽ ഏർപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി അനന്തകൃഷ്ണൻ, ഐജി മനോജ് എബ്രഹാം എസ്എപി കമാൻഡന്റ് സേവ്യർ എന്നിവർ പങ്കെടുത്തു.