സംഗീത സംവിധായക ജോഡികളായ സച്ചിനും ജിഗാറും സ്ത്രീകളെ പരസ്പരം വച്ചുമാറുന്നവര്‍ ! അക്ഷയ് കുമാര്‍ പിന്മാറിയ സിനിമയില്‍ വീണ്ടും പീഡനം; ജൂനിയര്‍ താരത്തിന്റെ ആരോപണം അതീവ ഗുരുതരം…

ഇന്ത്യന്‍ സിനിമയില്‍ മീടു കൊടുങ്കാറ്റ് അഞ്ഞടിക്കുകയാണ്. ബോളിവുഡിലെ സംഗീതസംവിധായക ജോഡികളായ സച്ചിന്‍ ജിഗാറിനെതിരേയും ലൈംഗിക പീഡന ആരോപണം ഉയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. മീടൂ ആരോപണത്തെത്തുടര്‍ന്ന് സൂപ്പര്‍താരം അക്ഷയ്കുമാര്‍ പിന്മാറിയ അതേ ചിത്രത്തിന്റെ സംഗീത സംവിധായകരാണ് ഇവര്‍. ഷൂട്ടിംഗിനിടെ തന്നെ ശാരീരികമായി ഉപയോഗപ്പെടുത്തി എന്നാരോപിച്ച് ജൂനിയര്‍ താരമാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

ഉപയോഗിച്ചു കഴിഞ്ഞ സ്ത്രീകളെ പരസ്പരം വെച്ചുമാറുന്നവര്‍ എന്നാണ് അടുത്തകാലത്ത് ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ സച്ചിന്‍-ജിഗാര്‍ ജോഡിയ്ക്കു നേരെ ഉയരുന്ന ആരോപണം. ഒരു പ്രമുഖ പിന്നണി ഗായികയാണ് ഈ ആരോപണം ഉന്നയിച്ചിരുന്നത്. സ്റ്റേജ് ഷോയ്ക്കിടയില്‍ തന്നെ സച്ചിന്‍ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും മോശമായി പെരുമാറുകയും ചെയ്തെന്നും ഒരു യുവതിയാണ് ആരോപണം ഉന്നയിച്ചത്. പിന്നാലെ ജിഗര്‍ ഫോണില്‍ വിളിച്ച് സച്ചിന് തന്നെ താല്‍പ്പര്യമുണ്ടെന്നും ഒപ്പം പോകണമെന്നും ജിഗര്‍ ആവശ്യപ്പെട്ടെന്നും ആണ് ആരോപണം.

2014 ഫെബ്രുവരിയില്‍ താന്‍ പിന്നണിഗാന രംഗത്ത് തുടക്കക്കാരിയായിരുന്ന സമയത്ത് ആയിരുന്നു ജിഗര്‍ മോശമായി പെരുമാറിയത്. ഒരിക്കല്‍ ഏറെ തിരക്കിനിടയില്‍ ജിഗറുമായി സ്റ്റുഡിയോയില്‍ നില്‍ക്കുമ്പോള്‍ അയാള്‍ തന്നെ വലിച്ചടുപ്പിച്ചു ചുംബിക്കാന്‍ ശ്രമിച്ചു. നിന്നെ എപ്പോള്‍ കണ്ടാലും കെട്ടിപ്പിടിക്കാന്‍ തോന്നുമെന്നും ഇത് എല്ലാരോടും തനിക്ക് ഇല്ലെന്നും പറഞ്ഞു. ഭാര്യയും മക്കളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ നിരന്തരം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ആ മനുഷ്യന്റെ കാപട്യത്തില്‍ താന്‍ തരിച്ചുപോയെന്നും ഗായിക പറഞ്ഞു. ലൈംഗികത ഉന്നമിട്ടുള്ള രണ്ടു പെരുമാറ്റങ്ങള്‍ നേരിട്ട ശേഷം സംഗീതജോലികളുമായി ബന്ധപ്പെട്ട് മാത്രമേ കാണാന്‍ താല്‍പ്പര്യമുള്ളെന്ന് തുറന്നു പറഞ്ഞതായും ഇവര്‍ പറഞ്ഞു.

സച്ചിനും തന്നെ അയാള്‍ക്ക് കിട്ടുമെന്ന രീതിയില്‍ പ്രതീക്ഷിച്ച് ഒട്ടേറെ പെരുമാറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരിക്കല്‍ ഒരു പാട്ട് റെക്കോഡ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ എല്ലാം നിര്‍ത്തി തന്നെ നോക്കിക്കൊണ്ടു പറഞ്ഞു. സ്റ്റേജില്‍ എല്ലാവരുടേയും മുന്നില്‍ ആണെങ്കില്‍ പോലും നീ പാടുമ്പോള്‍ സ്നേഹം കൂടുമെന്നും പറഞ്ഞു. ഒരിക്കല്‍ ജിഗര്‍ പറഞ്ഞു. ഞാനും നീയും സച്ചിനും ഒരു മൂന്നംഗ സംഘത്തെക്കുറിച്ചു ചിന്തിക്കുന്നോ എന്ന് ചോദിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം താന്‍ അവരുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെങ്കിലും തന്റെ സഹപ്രവര്‍ത്തകര്‍ സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നും ഇത്തരം അനേകം കഥകള്‍ കേള്‍ക്കാറുണ്ടെന്നും പറഞ്ഞു.

സച്ചിന്‍ സംഘ്വിയും ജിഗര്‍ സറായിയും ബോളിവുഡില്‍ ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കിയിട്ുടള്ള സംഗീകത സംവിധായകരാണ്. ഹിന്ദി മീഡിയം, ശുദ്ധ്ദേശി റൊമാന്‍സ്, ഹംപ്റ്റി ശര്‍മാ കി ദുല്‍ഹാനിയ, മേരി പ്യാരി ബിന്ദു തുടങ്ങിയ വയിലെല്ലാം ഈണമിട്ടത് ഇവരായിരുന്നു. സംഗീത സംവിധായകര്‍ സ്ത്രീകളെ പരസ്പരം വെച്ചുമാറുന്നവരാണെന്നായിരുന്നു യുവതിയുടെ ആരോപണം. സജിദ്ഖാന്‍, നാനാ പടേക്കര്‍ എന്നിവര്‍ക്കെതിരേ ലൈംഗികാരോപണം ഉയര്‍ന്നതോടെ പ്രതിസന്ധിയിലായ ഹൗസ്ഫുള്‍ 4 ആണ് വീണ്ടും അതേ കാരണം കൊണ്ടു വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. പ്രമുഖതാരങ്ങള്‍ വിട്ട സിനിമ സംവിധായകനെ മാറ്റി ഷൂട്ടിംഗ് തുടങ്ങിയതോടെയാണ് വീണ്ടും സിനിമാസെറ്റില്‍ ലൈംഗികാതിക്രമണ ആരോപണം ഉയര്‍ന്നത്. ഇത്തവണ ജൂനിയര്‍ ആര്‍ടിസ്റ്റാണ് ആരോപണം ഉയര്‍ത്തി രംഗത്ത് വന്നത്.

ഷൂട്ടിംഗിനിടയിലെ ടീ ബ്രേക്കിനിടയില്‍ പവന്‍ഷെട്ടി എന്നയാള്‍ തന്നെ എടുത്തുയര്‍ത്തി സ്വകാര്യഭാഗങ്ങളില്‍ മോശമായി തൊട്ടു എന്നാണ് യുവതിയുടെ പരാതി. സഹപ്രവര്‍ത്തകനായ ആമിറുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പവന്‍ഷെട്ടിയും മറ്റ് നാലു പേരും ഒരുമിച്ചെത്തി ആമിറിനെ വലിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് പവന്‍ഷെട്ടി മോശമായി പെരുമാറിയത്. സിനിമയിലെ നായകന്മാരായ അക്ഷയ്കുമാറും ഋതേഷ് ദേശ്മുഖും നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ പവന്‍ ഓടി രക്ഷപ്പെടുകയും പോലീസില്‍ പരാതി നല്‍കാന്‍ അക്ഷയ്കുമാര്‍ നിര്‍ദേശിക്കുകയുമായിരുന്നു. നേരത്തേ സംവിധായകന്‍ സാജിദ്ഖാന്‍, നാനാപടേക്കര്‍ എന്നിവര്‍ക്കെതിരേ ലൈംഗികാരോപണം ഉയര്‍ന്ന സിനിമയാണ് ഹൗസ്ഫുള്‍. തുടര്‍ന്ന് അക്ഷയ്കുമാര്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സംവിധായകനെ മാറ്റി സിനിമ വീണ്ടും ഷൂട്ടിംഗ് തുടങ്ങിയതും.

Related posts