തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്. നിഷ്പക്ഷമായ അന്വേഷണം നടത്തിയാൽ സത്യം പുറത്ത് വരും.
സർക്കാരും സന്ദീപാനന്ദഗിരിയും തമ്മിലുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും സുരേഷ് ആരോപിച്ചു. ആക്രമണത്തിൽ ബിജെപിക്കൊ സംഘപരിവാറിനൊ പങ്കില്ലെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ സന്ദർശനത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.