ദേശീയപാതയിൽ രണ്ടാഴ്ച മുന്പ്  റീടാറിംഗ് നടത്തിയത് വീ​ണ്ടും തകർന്നു;  കു​തി​രാ​ൻ  വഴിയുള്ള യാത്ര വീണ്ടും ദുരിതത്തിൽ

വ​ട​ക്ക​ഞ്ചേ​രി: മ​ന്ത്രി​മാ​രും എം​പി​മാ​രു​മെ​ല്ലാം ഇ​ട​പെ​ട്ട് ര​ണ്ടാ​ഴ്ച​മു​ന്പ് കു​ഴി​യ​ട​ച്ച് റീ​ടാ​റിം​ഗ് ന​ട​ത്തി​യ വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ വാ​ണി​യ​ന്പാ​റ, കൊ​ന്പ​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡു​ത​ക​ർ​ന്നു വീ​ണ്ടും കു​ഴി​ക​ൾ നി​റ​ഞ്ഞു.ഈ ​ര​ണ്ടി​ട​ത്തു മാ​ത്ര​മാ​യി ര​ണ്ടു​ഡ​സ​നോ​ളം കു​ഴി​ക​ളാ​ണു​ള്ള​ത്. തു​ലാ​മ​ഴ ക​ന​ത്താ​ൽ കു​ഴി​ക​ളു​ടെ ആ​ഴ​വും പ​ര​പ്പും കൂ​ടി റോ​ഡു​ത​ക​രും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ഈ ​വ​ർ​ഷ​വും കു​തി​രാ​ൻ യാ​ത്ര ദു​ർ​ഘ​ട​യാ​ത്ര​യാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

വാ​തു​റ​ന്ന കു​ഴി​ക​ൾ ഇ​പ്പോ​ൾ ത​ന്നെ അ​ട​ച്ച് റോ​ഡു സു​ര​ക്ഷി​ത​മാ​ക്കി​യി​ല്ലെ​ങ്കി​ൽ കു​തി​രാ​നി​ലെ കു​രു​ക്ക് ആ​രം​ഭി​ക്കാ​ൻ ഇ​നി അ​ധി​ക​ദി​വ​സം വൈ​കി​ല്ല. റോ​ഡ് ത​ക​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് ജൂ​ണ്‍​മാ​സം മു​ത​ൽ തു​ട​ങ്ങി​യ വാ​ഹ​ന​ക്കു​രു​ക്ക് കു​ഴി​യ​ട​ച്ച് കു​തി​രാ​ൻ ഭാ​ഗ​ങ്ങ​ളി​ൽ റീ​ടാ​റിം​ഗ് ന​ട​ത്തി​യാ​ണ് പ​രി​ഹ​രി​ച്ച​ത്. പ​ര​സ്പ​രം പ​ഴി​ചാ​രി​യും കൂ​ടി​യാ​ലോ​ച​ന​ക​ളും എ​ല്ലാം​ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​മു​ന്പാ​ണ് റോ​ഡ് താ​ത്കാ​ലി​ക​മാ​യെ​ങ്കി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്.

റോ​ഡ് ഇ​ത്ര​വേ​ഗം ത​ക​ർ​ന്നാ​ൽ ഇ​നി ആ​രും തി​രി​ഞ്ഞു​നോ​ക്കാ​നി​ല്ലാ​ത്ത സ്ഥി​തി​വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ്ഥി​ര​മാ​യി പോ​കു​ന്ന യാ​ത്ര​ക്കാ​ർ. കു​ഴി​യ​ട​ക്ക​ലും റീ​ടാ​റിം​ഗും ക​രാ​ർ ക​ന്പ​നി തോ​ന്നും​മ​ട്ടി​ൽ ചെ​യ്ത​പ്പോ​ഴും അ​ത് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​വ​ർ നി​ശ​ബ്ദ​രാ​കു​ന്ന​താ​ണ് ദേ​ശീ​യ​പാ​ത​യു​ടെ ശാ​പ​മാ​യി മാ​റു​ന്ന​ത്.

വ​ട​ക്ക​ഞ്ചേ​രി​യി​ലെ ഫ്ളൈ ​ഓ​വ​ർ ഉ​ൾ​പ്പെ​ടെ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ആ​റു​വ​രി​പാ​ത വി​ക​സ​ന​വും കു​തി​രാ​നി​ലെ തു​ര​ങ്ക​പാ​ത​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും എ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ർ​ക്കും ഒ​രു നി​ശ്ച​യ​വു​മി​ല്ല.
ആ​റു​വ​രി​പ്പാ​ത​യു​ടെ മെ​യി​ൻ ക​രാ​ർ ക​ന്പ​നി​യാ​യ കെ.​എം.​സി​യു​ടെ ചു​വ​ട്ടു​പ്പാ​ട​ത്തു​ള്ള ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ൾ ഭാ​ഗി​ക​മാ​യി മാ​ത്ര​മേ ഉ​ള്ളു.

ഇ​വി​ടെ എ​ല്ലാം നി​ശ്ച​ല​മാ​യി​രി​ക്കു​ക​യാ​ണ്. തു​ര​ങ്ക​പാ​ത​ക​ളു​ടെ നി​ർ​മാ​ണം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 15നു ​നി​ർ​ത്തി​വ​ച്ച​തി​നു​ശേ​ഷം പി​ന്നീ​ട് പു​ന​ര​രാ​രം​ഭി​ച്ചി​ട്ടി​ല്ല. നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യും നി​ശ്ച​ലാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.

Related posts