പാലക്കാട്: തൊണ്ണൂറ് വർഷം തികയുന്ന മലയാള സിനിമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമി സിനിമാ റഫറൻസ് ഗ്രന്ഥം പുറത്തിറക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും ജീവചരിത്രക്കുറിപ്പുകൾ, ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.
പത്രപ്രവർത്തകനായ എം.എസ് ദാസ് മാട്ടുമന്തയ്ക്കാണ് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ചുമതല.സിനിമയുടെ വിവിധ മേഖലകളിൽ തുടക്കംമുതൽ പ്രവർത്തിച്ച മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ജില്ലയിലെ അഭിനേതാക്കൾ, സംവിധായകർ, നിർമാതാവ്, സംഗീത സംവിധായകൻ, കഥാകൃത്ത്, ഗായകർ, ഛായാഗ്രാഹകർ, ഗാനരചയിതാക്കൾ, ചിത്രസംയോജകർ, ശബ്ദലേഖനം, കലാസംവിധായകൻ, നിശ്ചലഛായാഗ്രാഹകർ, ചമയം, ഡബ്ബിങ്, പ്രൊഡക്ഷൻ കണ്ട്രോളർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, പോസ്റ്റർ ഡിസൈനർ, സംഘട്ടനം, നൃത്തം, പരസ്യകല, തിയ്യേറ്റർ ഉടമ,
ലൊക്കേഷൻ മാനെജർ, ലെയ്സണ്‍ ഓഫീസർ, അസോസിയേറ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ഡി.ഐ കളറിസ്റ്റ്, സൗണ്ട് ഇഫക്റ്റ്, സൗണ്ട് ഡിസൈനർ, വസ്ത്രാലങ്കാരം ഉൾപ്പെടെയുള്ളവരുടെ വിവരശേഖരമാണ് നടത്തുന്നത്.
പാലക്കാട് ജില്ലക്കാരായ സിനിമാ പ്രവർത്തകർ ജീവചരിത്രക്കുറിപ്പുകളും ഫോട്ടോയും എം.എസ് ദാസ് മാട്ടുമന്ത, ഫിലിം ജേണലിസ്റ്റ്, സി.എൻ.പുരം പോസ്റ്റ്, പാലക്കാട് എന്ന വിലാസത്തിൽ നവംബർ 10നകം അയക്കണമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചു. ഫോണ്‍: 9447839323.