കോയന്പത്തൂർ: ഏറ്റവും ബലമുള്ള നഖത്തിന് ഉടമയായ ഗിന്നസ് റെക്കോർഡ് ജേതാവും തിരുപ്പൂർ സ്വദേശിയുമായ ഹേമചന്ദ്രനെ (28) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
2017 ഡിസംബർ 27ന് കൈനഖത്തിൽ ദ്വാരമിട്ട് 22.5 കിലോഭാരം ഉയർത്തിയാണ് ഹേമചന്ദ്രൻ ലോകത്തിലെ ഏറ്റവും ബലമുള്ള നഖത്തിന് ഉടമയായി ഗിന്നസ് ബുക്കിൽ ഇടംനേടിയത്.ഇന്നലെ രാവിലെ നല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി.