ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടനടിയായി അനുശ്രീക്ക് മാറാൻ കഴിഞ്ഞു. നാട്ടിൻപുറം കഥാപാത്രങ്ങളെ പക്വതയോടുകൂടി കൈകാര്യം ചെയ്യാൻ കഴിവുള്ള നടിയാണ് അനുശ്രീ. ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ മലയാള സിനിമയിലേക്ക് എത്തുന്നത്. റിയാലിറ്റി ഷോയിൽ വിജയിയായ അനുശ്രീയെ സംവിധായകൻ ലാൽ ജോസാണ് മലയാളിക്ക് പരിചയപ്പെടുത്തിയത്.
തന്റെ കരിയറിന്റെ തുടക്കം അത്ര സുഖകരമല്ലായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുശ്രീ. കരിയറിന്റെ തുടക്കകാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും തന്നെപ്പറ്റി ഒരുപാട് കഥകൾ അക്കാലത്ത് പ്രചരിച്ചിരുന്നെന്നും അനുശ്രീ പറയുന്നു. തന്റെ ആദ്യ ചിത്രമായ ഡയമണ്ട് നെക്ലേസിന്റെ ചിത്രീകരണ സമയത്താണ് മനസ് വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ഏറെയും.
കരിയറിന്റെ തുടക്ക കാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. തന്നെപ്പറ്റി ഒരുപാട് തെറ്റായ കഥകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. ആ കെട്ടുകഥകൾ കേട്ട് മനസു തകർന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഒരു പൊതുവേദിയിൽ തുറന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്. എന്നെ പിന്തുണയ്ക്കേണ്ട സമയത്താരും എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോൾ എന്നെ പൊക്കി വിടേണ്ട കാര്യമില്ല.സിനിമയിൽ തന്റെ ഗുരുവായ ലാൽജോസ് വ്യക്തിജീവിതത്തിലെ വിഷമഘട്ടങ്ങളിലും തനിക്ക് മാനസിക പിന്തുണ നൽകിയിട്ടുണ്ടെന്ന് അനുശ്രീ പറയുന്നു.
മോശം വാർത്തകൾ കേൾക്കുന്പോഴൊക്കെ താൻ ലാൽജോസിനെ വിളിച്ച് സങ്കടം പറയുമായിരുന്നു. ആ സമയത്തൊക്കെ തന്റെ കോൾ വരുന്പോൾ ദാ അനുശ്രീ കരയാൻ വേണ്ടി വിളിക്കുകയാണെന്ന് അദ്ദേഹം പറയുമായിരുന്നു -താരം പറയുന്നു.