ജി​ല്ല​യി​ലെ റോ​ഡ് വി​ക​സ​ന​ത്തി​ന്  സ​ര്‍​ക്കാ​ര്‍ 2529 കോ​ടി രൂ​പ നൽകിയെന്ന് മ‌​ന്ത്രി  സുധാകരൻ

കൊ​ല്ലം :ജി​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ ര​ണ്ട​ര വ​ര്‍​ഷ​ത്തി​ന​കം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 2529 കോ​ടി രൂ​പ ന​ല്‍​കി​യെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ വെ​റ്റ​മു​ക്ക്-​തേ​വ​ല​ക്ക​ര-​മൈ​നാ​ഗ​പ്പ​ള്ളി-​ശാ​സ്താം​കോ​ട്ട-​മ​ണ​പ്പ​ള്ളി-​കാ​ഞ്ഞി​ര​ത്തും​മൂ​ട്-​താ​മ​ര​ക്കു​ളം റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.

ര​ണ്ടു ജി​ല്ല​ക​ളി​ലെ നാ​ലു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണി​ത്. ഇ​തേ മാ​തൃ​ക​യി​ല്‍ 2020ന​കം എ​ല്ലാ റോ​ഡു​ക​ളു​ടേ​യും പു​ന​രു​ദ്ധാ​ര​ണം പൂ​ര്‍​ത്തി​യാ​ക്കും. ദേ​ശീ​യ​പാ​ത ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യും.

വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കാ​ല​താ​മ​സം അ​നു​വ​ദി​ക്കി​ല്ല. കാ​ല​താ​മ​സ​മു​ണ്ടാ​ക്കു​ന്ന ക​രാ​റു​കാ​രു​ടെ ലൈ​സ​ന്‍​സ് പു​തു​ക്കി​ന​ല്‍​കി​ല്ല. ഏ​റ്റെ​ടു​ത്ത പ​ണി​ക​ള്‍ പ്ര​ള​യ​ബാ​ധി​ത​മാ​യ നാ​ടി​ന്റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് വേ​ണ്ടി ചെ​റി​യ ലാ​ഭ​ത്തി​ന് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​രാ​റു​കാ​ര്‍ ത​യാറാ​ക​ണമെന്നും ​മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്‍. വി​ജ​യ​ന്‍​പി​ള്ള എം ​എ​ല്‍എ. ​അ​ധ്യ​ക്ഷ​നാ​യി. എം. ​എ​ല്‍. എ ​മാ​രാ​യ കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, ആ​ര്‍. രാ​ജേ​ഷ്, പന്മന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. ശാ​ലി​നി, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ത​ങ്ക​മ​ണി പി​ള്ള, അം​ഗ​ങ്ങ​ളാ​യ കെ. ​ജി. വി​ശ്വം​ഭ​ര​ന്‍, എ. ​മും​താ​സ്, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts