സുഷമ സ്വരാജ് തായ്ലന്റ് എമ്പസിയുമായി ബന്ധപെട്ടു; കമ്പോഡിയയില്‍ തടവിലാക്കപ്പെട്ടിരുന്ന വില്‍സണ്‍ രാജും സജീവും ഇന്ന് നാട്ടിലെത്തും

കൊ​ട്ടാ​ര​ക്ക​ര: ഒ​രു മാ​സ​മാ​യി ക​മ്പോ​ഡി​യ​യി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ടി​രു​ന്ന വി​ൽ​സ​ൺ രാ​ജ്, സ​ജീ​വ് എന്നിവർ ഇ​ന്ന് നാ​ട്ടി​ലെ​ത്തും. വി​ദേ​ശ കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് താ​യ്‌​ല​ന്‍റ് എ​മ്പ​സി​യു​മാ​യി ബ​ന്ധ​പെ​ട്ടു ഇ​വ​രെ വീ​ട്ടു ത​ട​ങ്കി​ൽ നി​ന്നും മോ​ചി​പ്പി​ച്ചു എ​മ്പ​സി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ സ്വ​ദേ​ശി വി​ത്സ​ൺ​രാ​ജ്, ക​ണ്ണ​ന​ല്ലു​ര് സ്വ​ദേ​ശി സ​ജീ​വും താ​യ്‌​ല​ന്‍റ് ക​മ്പോ​ഡി​യ​യി​ൽ പു​ത്തൂ​രി​ലെ ഒ​രു വ്യ​ക്തി വാ​ട​ക​ക്ക് എ​ടു​ത്ത ബി​ൽ​ഡി​ങ്ങി​ൽ റ​ബ്ബ​ർ ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്യ്തു വ​രി​ക​യാ​യി​രു​ന്നു.

ഈ ​ഫാ​ക്ട​റി ക​ത്തി​ന​ശി​ക്കു​ക​യും വി​ൽ​സ​ണും സ​ജീ​വും അ​റി​യാ​തെ പു​ത്തൂ​ർ സ്വ​ദേ​ശി നാ​ട്ടി​ലേ​ക്കു പോ​രു​ക​യു​മാ​യി​രു​ന്നു. കെ​ട്ടി​ടം ഉ​ട​മ​യാ​യ കം​ബോ​ഡി​യ സ്വ​ദേ​ശി സ​ജീ​വി​നെ​യും വി​ത്സ​നെ​യും ന​ഷ്ട പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് വീ​ട്ടു​ത​ട​വി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു .

ഫാ​ക്ട​റി ​ഉ​ട​മ കൂ​ടി കൈ​വി​ട്ട​തോ​ടെ ഇ​വ​രു​ടെ വീ​ട്ടു​കാ​ർ സു​ഷ​മ​സ്വ​രാ​ജി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർഥി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​ത്രി 12 ഓടെ വി​മാ​നം മാ​ർ​ഗം തി​രു​വ​ന്ത​പു​ര​ത്തു എ​ത്തി​ച്ചേ​രും.

Related posts