അമിത് ഷാ രാഷ്‌ട്രീയ ഗുണ്ട; ചുമ്മാവന്ന് വിടുവായടിക്കുമ്പോൾ ഇത് കേരളമാണെന്ന് ഓർക്കണമെന്ന് ജി.സുധാകരൻ

കണ്ണൂർ: അമിത് ഷായ്ക്കെതിരേ രൂക്ഷ പരാമർശവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ രംഗത്ത്. അമിത് ഷാ ദേശീയ രാഷ്ട്രീയത്തിലെ ഗുണ്ടയാണെന്ന് മന്ത്രി പരിഹസിച്ചു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ രീതിയിൽ അധികാരത്തിൽ വന്ന സർക്കാരിനെ താഴെയിറക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ പ്രസ്താവന അദ്ദേഹം പോലും അംഗീകരിക്കാൻ വഴിയില്ല. ചുമ്മാവന്ന് വിടുവായടിക്കുന്പോൾ ഇത് കേരളമാണെന്ന് ഓർക്കണം. വലിയ അധോലോക സിനിമകളിലെ ഗുണ്ടയെപ്പോലെയാണ് അമിത് ഷായുടെ പെരുമാറ്റമെന്നും ജി.സുധാകരൻ ആരോപിച്ചു.

Related posts