കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയം വിവാദമായി തുടരുന്നതിനിടെ ശബരിമലയിലെ അഹിന്ദുക്കളുടെ പ്രവേശം സംബന്ധിച്ച ഹർജി ഹൈക്കോടതി തള്ളി. ശബരിമലയിൽ ഇരുമുടിക്കെട്ടില്ലാതെയും പ്രവേശിക്കാമെന്നും ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥർക്കും അവകാശപ്പെട്ടതാണെന്നും കോടതി വിധിച്ചു.
ടി.ജി. മോഹൻദാസ് നൽകിയ ഹർജി തള്ളിയ കോടതി ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മതേതരത്വം തകർക്കാനുള്ള ശ്രമമാണ് ഹർജിക്കാരന്റേതെന്നും മുൻപ് ഇത്തരത്തിൽ ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ശബരിമലയിൽ എത്തുന്ന എല്ലാവർക്കും സംരക്ഷണം നൽകണമെന്നും സ്ത്രീ-പുരുഷ ഭേദമന്യേയാകണം സുരക്ഷയൊരുക്കേണ്ടതെന്നും കോടതി വിധിയിൽ വ്യക്തമാക്കി.