മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽനിന്നും ന​വ​ജാ​ത ക്ലി​നി​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ൽ ആ​ക്ഷേ​പം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കാ​യു​ള്ള ക്ലി​നി​ക്ക് (ന്യൂ​ബോ​ണ്‍ ക്ലി​നി​ക്ക്) ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്ന് മ​റ്റൊ​രി​ട​ത്തേ​യ്ക്ക് മാ​റ്റു​ന്ന​തി​നെ​തി​രെ വ്യാ​പ​ക ആ​ക്ഷേ​പം.

വ​ള​രെ അ​പൂ​ർ​വ​മാ​യെ​ത്തു​ന്ന ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ക്ലി​നി​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ലി​നി​ക്ക് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റു​ന്ന​തി​നു​പ​ക​രം പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ഓ​ട്ടി​സം സെ​ന്‍റ​ർ പു​തി​യ സ്ഥ​ല​ത്ത് ആ​രം​ഭി​ക്കു​ന്ന​താ​ണു് ചെ​ല​വ് കു​റ​ഞ്ഞ​തും വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​വാ​ൻ വേ​ണ്ട​തെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യം.

പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ക്ലി​നി​ക്ക് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​പ്പോ​ൾ ക്ലീ​നി​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​സ്ഥ​ലം, ഓ​ട്ടി​സം സെ​ന്‍റ​ർ ആ​ക്കു​ക വ​ഴി ര​ണ്ടു സ്ഥ​ല​ത്തും നി​ർ​മ്മാ​ണ ജോ​ലി ആ​വ​ശ്യ​മാ​യി വ​രും. ഇ​തി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി വ​യ്ക്കു​ന്ന​തോ​ടൊ​പ്പം, അ​തി​ന്‍റെ പി​ന്നി​ൽ സാ​ന്പ​ത്തി​ക അ​ഴി​മ​തി​ക്ക് അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts