ജിയോയ്ക്കു പിന്നാലെ രാജ്യത്തെ എല്ലാ ടെലികോം സേവനദാതാക്കളും പോണ്‍സൈറ്റുകള്‍ നിരോധിക്കാനൊരുങ്ങുന്നു ! ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈനയില്‍ നിരോധിച്ചിരിക്കുന്നത് 22,000 പോണ്‍സൈറ്റുകള്‍…

ജിയോയ്ക്കു പിന്നാലെ രാജ്യത്തെ മറ്റു ടെലികോം സേവനദാതാക്കളും പോണ്‍സൈറ്റുകളുടെ നിരോധനത്തിലേക്ക് ചുവടുവയ്ക്കുന്നു. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ ടെലികോം സേവന ദാതാക്കളും അധികം വൈകാതെ പോണ്‍വെബ്‌സൈറ്റുകള്‍ നിരോധിച്ചേക്കുമെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന് നേരത്തെ തന്നെ രാജ്യത്തെ ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് ഇന്റര്‍നെറ്റില്‍ അശ്ലീല ഉളളടക്കമുളള വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ടത്. പോണ്‍ വെബ്‌സൈറ്റുകള്‍ യുവാക്കളെ വഴി തെറ്റിക്കുന്നു എന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിരീക്ഷണം.ടെലികോം വകുപ്പ് രാജ്യത്തെ എല്ലാ ടെലികോം സേവന ധാതാക്കള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജിയോ നിരോധിച്ചതോടെ പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ മറ്റ് സേവനധാതാക്കളിലേക്ക് തിരിഞ്ഞിരുന്നു. എന്നാല്‍ ഇവരും വൈകാതെ പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കേണ്ടി വരുമെന്നതിനാല്‍ സോഷ്യല്‍ മീഡിയകളിലൂടെയായിരിക്കും ഇനി പോണ്‍ദൃശ്യങ്ങള്‍ വ്യാപിക്കുക.

827 ഓളം വെബ്‌സൈറ്റുകള്‍ പൂട്ടാനാണ് ടെലികോം വകുപ്പിന്റെ ഉത്തരവ്. സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് ഇതോടെ തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയില്‍ നീലച്ചിത്രങ്ങളുടെ നിര്‍മ്മാണം നിയമം വഴി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ഇടങ്ങളില്‍ ഇത് കാണുന്നതിന് വിലക്കില്ല. ഐടി നിയമം വഴി തന്നെ ഇത് അനുവദിച്ചിട്ടുണ്ട്.പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യത്തെ രാജ്യമല്ല ഇന്ത്യ. കഴിഞ്ഞ മാസം ഏതാണ്ട് 4,000 പോണ്‍സൈറ്റുകള്‍ക്കാണ് ചൈന നിരോധനം ഏര്‍പ്പെടുത്തിയത്. ചൈനയില്‍ ആകമാനം 22,000 പോണ്‍ വെബ്‌സൈറ്റുകളാണ് നിരോധിച്ചിരിക്കുന്നത്. എന്തായാലും പോണ്‍വീഡിയോകളുടെ ആരാധകര്‍ക്ക് കനത്ത തിരിച്ചടിയാകുകയാണ് പുതിയ ഉത്തരവ്.

Related posts