കൊല്ലങ്കോട്: മുതലമട ചുള്ളിയാർ അണക്കെട്ടിനോട് ചേർന്ന മാന്തോ പ്പിൽമേച്ചിൽ പതിനാറു ആടുകൾ ചത്തതു കീടനാശിനി പ്രയോഗം മൂലമെന്ന് മൃഗസംരക്ഷണവകുപ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്. വെള്ളാരം കടവ് കാട്ടുപതിയിൽ ശരവണന്റെ ഒൻപത്, വെള്ളയ്യന്റെ നാല്, കമാരന്റ മൂന്നും ആടുകളാണ് അസ്വാഭികമാ യ രീതിയിൽ കൂട്ടത്തോടെ ചത്തത്്. ഇക്കഴിഞ്ഞ് 11 ന് രാത്രിയാണ് സംഭവം.
മൃഗസംരക്ഷണവകുപ്പിന്റെ ജില്ലാ എപ്പി ഡോളമിസ്റ്റ് ഡോ. സുമയുടെ നേതൃത്വത്തിലെത്തിയ അഞ്ചംഗം ചത്ത ആടുകളുടെ ആന്തരവയങ്ങൾ ശേഖരിച്ച് പോസ്റ്റുമോർട്ടത്തിനു അയച്ചിരുന്നു.ഈ റിപ്പോർട്ടിലാണ് ചത്ത ആടുകളിൽ വിഷാംശം കണ്ടെത്തിയിരിക്കുന്നത്.
ആടുകൾ മേച്ചിൽ നടന്ന സ്ഥലത്തെ മാന്തോപ്പുകളിലും നിലത്തു വളർന്ന പുൽചെടികളിലും കീടനാശിനി പ്രയോഗിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പടിഞ്ഞാറൻ ജില്ലകളിൽ നിന്നും ആശുപത്രി രാസമാലിന്യവും ആടുക ൾ മേച്ചിൽ നടത്തിയ സ്ഥലത്തു നിക്ഷേപിച്ചിച്ചിരുന്നതായും നാട്ടുകാർ മുൻപു ആരോപണം ഉന്നയിച്ചിരുന്നു.
കാക്കനാട്ടുള്ള ലാബിൽ ആടുകളുടെ ആന്തരവയവങ്ങൾ അയച്ച് കടുതൽ പരിരോധന നടത്താനും മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിരി ക്കുകയാണ്. ഇതിനിടെ കൊല്ലങ്കോട് പോലിസിന്റെ ശുപാർശയിൽ ആടുകൾ ചത്ത ഭാഗത്തു കെട്ടിനിൽക്കുന്ന ജലം ശേഖരിച്ച് ജലസേചന വകുപ് പരിശോധനയ്ക്ക അയച്ചിരിക്കുകയാണ്.
തമിഴ്നാട്ടിൽ നിന്നും എൻഡോസൾഫാൻ ,കരാട്ടേ ഉൾപ്പെടെ കീടനാശിനികൾ മാന്തോപ്പുകൾ പാട്ടത്തിനെടുത്ത വ്യാപാരികൾ പ്രയോഗിച്ചു വരുന്നതായി പൊതുജന ആരോപണവും ബലപ്പെട്ടു വരികയാണ്. മുൻവർഷം മാന്തോപ്പുകൾ പാട്ടത്തിനെടുത്ത വർ കീടനാശിനി ഉപയോഗിക്കാത്തതിനാൽ വിളവു കുറഞ്ഞു വൻ നഷ്ടമുണ്ടായതായും പറയപ്പെടുന്നു.
വെള്ളാരംകടവ് കാട്ടുപതിയിൽ 23 ആദിവാസി കുടുംബങ്ങളുടെ എക വരുമാനം ആടു വളർത്തലാണ്. ഇവരുടെ താമസസ്ഥലത്തിന് തെക്ക് ഭാഗം തെ·ല അടിവാരമേഖലയാണ്. കാട്ടുവതികുടുംബങ്ങളുടെ എക വരുമാന മാരകമായ ആടുക ൾ ചത്തതിൽ സർക്കാർ സാന്പത്തിക സഹായം അനുവദിക്കണമെന്നതാണ് താമസക്കാരുടെ ആവശ്യം.