പത്തനാപുരം :രാത്രിയിൽ ബൈക്കിൽ കറങ്ങി നടന്ന് കോഴിയെ മോഷ്ടിക്കുന്നവരുടെ ശല്ല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് കാര്യറ നിവാസികൾ . കഴിഞ്ഞ രണ്ടാഴ്ചക്കിടെ നൂറ്റി അൻപതോളം കോഴികളാണ് കാര്യറയിൽ നിന്ന് മാത്രം മോഷണം പോയത്. കോഴി മോഷണം നടത്തുന്നതിന് പിന്നിൽ പ്രദേശത്തെ ഫ്രീക്കൻന്മാരാണന്നുളള ആക്ഷേപവും ശക്തമാണ് .
രാത്രി 12 ന് ശേഷം വീടുകളിൽ എത്തുന്ന സംഘം കോഴിയുടെ മുകളിൽ നനഞ്ഞ തുണി വിരിച്ചാണ് മോഷണം .രാവിലെ തീറ്റകൊടുക്കാനായി കൂട് തുറക്കാൻ നേരമാണ് വീട്ടുകാർ മോഷണ വിവരം അറിയുന്നത് .
കാര്യറ മേഖലയിൽ മിക്കവരും മുട്ടകോഴിവളർത്തി ഉപജീവനം നടത്തുന്നവരാണ്. അടിക്കടിയുളള മോഷണം കോഴികർഷകരെ ദുരിതത്തിലാക്കുന്നുണ്ട്.