സം​ഘ​ർ​ഷ ഭ​രി​ത​മാ​യ സം​സ്ഥാ​ന​മാ​യി  കേ​ര​ളം മാ​റിയെന്ന്  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

ച​വ​റ :കേ​ര​ള സം​സ്ഥാ​ന​ത്തെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ സം​സ്ഥാ​ന​മാ​ക്കി മാ​റ്റി​യ​താ​യി കെ​പി​സി​സി പ്ര​സി​ഡ​ൻ്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ച​വ​റ​യി​ൽ മു​ൻ​മ​ന്ത്രി​യും ആ​ർ​എ​സ്പി ദേ​ശീ​യ നേ​താ​വു​മാ​യി​രു​ന്ന ബേ​ബി​ജോ​ണി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തെ ക​ലു​ഷി​ത​മാ​യ സം​സ്ഥാ​ന​മാ​ക്കി മാ​റ്റി​യ​തി​ന് ഉ​ത്ത​ര​വാ​ദി സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യാ​ണ് .

ജാ​തി​ചി​ന്ത​യെ തി​രി​കെ കൊ​ണ്ടു​വ​രു​വാ​ൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു .ഒ​രു ഭ​ര​ണാ​ധി​കാ​രി കാ​ണി​ക്കേ​ണ്ട മാ​ന്യ​ത​ക​ൾ മ​റ​ന്നാ​ണ് കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് .മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ട​ക്ക് പു​റ​ത്ത് എ​ന്ന് പ​റ​ഞ്ഞും ഐ​പി​എ​സ് .ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ശ​യ​ത്തോ​ടെ നോ​ക്കു​ക​യും , സ്വ​ന്തം നി​ഴ​ലി​നെ പോ​ലും വി​ശ്വാ​സ​മി​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് .

സം​സ്ഥാ​ന​ത്തി​ലെ സ​മ​സ്ത​മേ​ഖ​ല​ക​ളി​ലും ത​ക​ർ​ച്ച​യി​ലാ​ണ് . സ്റ്റാ​ൻ​ലി​സ ത്തി​ൻ​റെ ത​ട​വ​റ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി .പ​ല മേ​ഖ​ല​യി​ലും തി​രി​ച്ച​ടി​ക​ൾ ഉ​ണ്ടാ​യി .ഒ​രു​കൂ​ട്ടം അ​ടി​മ​ക​ളു​ടെ നേ​താ​വാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം ഇ​രി​ക്കു​ന്ന​ത് .പ്ര​ള​യ​ത്തെ​ക്കാ​ൾ ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​ണ് കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി എ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യം അ​ശ്ര​ദ്ധ​മാ​യ ഡാ​മു​ക​ൾ തു​റ​ന്ന​ത് കൊ​ണ്ടാ​ണെ​ന്ന് ആ​രോ​പ​ണം അ​ന്വേ​ഷി​ക്ക​ണം .ഇ​തി​നാ​യി ഒ​രു ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​നെ വെ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​ത്തെ​യും പു​ണ്യ ഭൂ​മി​യും യു​ദ്ധ​ക്ക​ള​മാ​ക്കാ​നും മ​ലി​നി​സ​മാ​ക്കാ​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ ശ്ര​മി​ക്ക​രു​ത് .

ശ​ബ​രി​മ​ല​യെ സം​ഘ​ർ​ഷ​ഭ​രി​തം ആ​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത് .എ​ന്നാ​ൽ മ​റ്റൊ​രു അ​യോ​ദ്ധ്യ​യാ​ക്കി മാ​റ്റാ​നാ​ണ് ആ​ർ​എ​സ്എ​സും ഹി​ന്ദു സം​ഘ​ട​ന​ക​ളും ശ്ര​മി​ക്കു​ന്ന​തെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. മുൻ മന്ത്രി ഷിബുബേബീജോൺ, എൻ.കെ പ്രേമചന്ദ്രൻ എംപി, ഡോ.ശൂരനാട് രാജസേഖരൻ, കോയിവിള രാമചന്ദ്രൻ ,ജർമിയാസ് ,ചവറ വാസുപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

Related posts