ശ​ബ​രി​മ​ല​യി​ൽ പോ​യ ലി​ബി‍യെക്കുറിച്ച് വാർത്ത നൽകിയ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രേ ഫേസ്ബു​ക്കി​ൽ  അ​പ​വാ​ദ പ്ര​ചാ​ര​ണം; ചേ​ർ​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു

ചേ​ർ​ത്ത​ല: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രെ ഫേസ്ബു​ക്കി​ൽ അ​പ​വാ​ദ പ്ര​ച​ാര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യിൽ ആ​ക്ടി​വി​സ്റ്റ് ലി​ബി​ക്കും കൂ​ട്ടാ​ളി​ക​ൾ​ക്കും എ​തി​രെ ചേ​ർ​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു. ജന്മ​ഭൂ​മി ലേ​ഖി​ക ഡി​വൈ​എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 12 ാം വാ​ർ​ഡി​ൽ ചി​ങ്കു​ത​റ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൾ ലി​ബി, സു​ഹൃ​ത്തു​ക്ക​ളാ​യ വി. ​ഹ​രീ​ഷ്കു​മാ​ർ, വി​നീ​ത് സു​കു​മാ​ര​ൻ, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഫോ​ട്ടോ ദു​രു​പ​യോ​ഗം ചെ​യ്ത​തി​നും ബോ​ധ​പൂ​ർ​വം അ​പ​മാ​നി​ച്ച​തി​നു​മാ​ണ് കേ​സ്.

സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് ശ​ബ​രി​മ​ല​യി​ൽ പോ​യ ലി​ബി​യു​ടെ വീ​ട്ടി​ലെ​ത്തി വാ​ർ​ത്ത ന​ൽ​കി​യ​തി​ന്‍റെ പേ​രി​ലാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി ലി​ബി ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്. ഇ​വ​രു​ടെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ​യാ​ണ് ലി​ബി​യു​ടെ പോ​സ്റ്റ്.

മ​റ്റൊ​രു മാ​ധ്യ​മ​ത്തി​ന്‍റെ പേ​രി​ൽ വീ​ട്ടി​ലെ​ത്തി​യ റി​പ്പോ​ർ​ട്ട​ർ അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ലി​ബി​യു​ടെ വീ​ഡി​യോ നി​ർ​മി​ച്ച് യൂ​ട്യൂ​ബി​ൽ പ്ര​ച​രി​പ്പി​ച്ചു എ​ന്നു​മാ​ണ് പോ​സ്റ്റ്. ഫോ​ട്ടോ​യ്ക്ക് താ​ഴെ അ​ശ്ലീ​ല ക​മ​ന്‍റു​ക​ൾ പോ​സ്റ്റു​ചെ​യ്ത​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്്.

Related posts