ബോളിവുഡിലെ യുവസുന്ദരി ദിഷ പഠാനി ബോളിവുഡിലെ യുവസുന്ദരൻ ടൈഗർ ഷറോഫുമായുള്ള ബന്ധം അവസാനിപ്പിച്ചതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ദിഷ പുതിയ കാമുകനെ കണ്ടെത്തിയതായിട്ടാണ് പുതിയ വിവരം.
മിക്ക ദിവസവും ജിംനേഷ്യത്തിൽ പോകുന്ന താരമാണ് ദിഷ. ജിമ്മിൽവച്ച് കണ്ടുപരിചയപ്പെട്ട അലക്സാണ്ടർ അലക്സ് എന്നയാളാണ് ദിഷയുടെ പുതിയ കാമുകൻ എന്നാണ് പുറത്തുവരുന്ന വിവരം.
ഇവരെ രണ്ടുപേരെയും മുംബൈയിൽവച്ച് പലയിടത്തും ഒരുമിച്ച് കാണുന്നുണ്ടത്രേ. കഴിഞ്ഞ രാത്രിയിലും ഇരുവരും ബാന്ദ്രയിലൂടെ ചിരിച്ചുല്ലസിച്ച് നടന്നുവത്രേ. മാത്രവുമല്ല, അലക്സാണ്ടറോടൊപ്പമുള്ള നിരവധി ജിംനേഷ്യം ചിത്രങ്ങൾ ദിഷ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
ദിഷയും ടൈഗർ ഷറോഫും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ഇരുവരും പരസ്പര ധാരണയോടെ വേർപിരിയുകയായിരുന്നു. അലി അബ്ബാസ് സഫറിന്റെ ഭാരത് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ദിഷ പഠാനി.