കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മകൻ തൈമൂർ അലി ഖാൻ പട്ടൗഡി ജനിച്ച ദിവസം മുതൽ പപ്പരാസികളുടെ സെലിബ്രിറ്റിയാണ്. തൈമൂറിനെ ചുറ്റിപ്പറ്റി നിരവധി കാമറ കണ്ണുകളാണ് എപ്പോഴും. എന്നാൽ കൊച്ചു തൈമൂറിന് ഇത് വളരെ സാധാരണ കാര്യമായി മാറിയിട്ടുണ്ട്.
കാമറക്കണ്ണുകളെ നോക്കി കൈവീശാനും ചിരിക്കാനുമെല്ലാം തൈമൂർ പഠിച്ച് കഴിഞ്ഞു. എന്നാൽ ഇനി അതിന് അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സെയിഫും കരീനയും. തൈമൂറിന്റെ ഫോട്ടോ ഇനി എടുക്കരുതെന്നാണ് പപ്പരാസികളോട് മാതാപിതക്കൾ അഭ്യർത്ഥിക്കുന്നത്.
ഒരു അഭിമുഖത്തിൽ ഇക്കാര്യം താരം വ്യക്തമാക്കിയിരുന്നു. എല്ലാ ദിവസവും തൈമൂറിന്റെ ഫോട്ടോയും വാർത്തയും വരുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ് കരീന പറയുന്നത്. എന്താണ് അവൻ ചെയ്യുന്നത്, എന്ത് വസ്ത്രമാണ് ധരിക്കുന്നത്. എന്താണ് ഹെയർ സ്റ്റൈൽ എന്നിങ്ങനെ ഫോട്ടോ എടുത്ത് ഇതെല്ലാം ചർച്ച ചെയ്യുന്നത് എന്തിനാണെന്നും കരീന ചോദിക്കുന്നു.
അതേ സമയം ഇപ്പോൾ ഫോട്ടോ എടുക്കുന്നതിന് പോസ് ചെയ്യാനൊക്കെ തൈമൂർ തുടങ്ങിയെന്നും കരീന പറയുന്നു.