കൊടകര: സബ്സിഡിയുള്ള ഭക്ഷ്യഉൽപ്പന്നങ്ങളുടെ വില ഈ സർക്കാരിന്റെ കാലത്ത് വർധിപ്പിക്കില്ലെന്ന് ഭ്ക്ഷയ് പൊതുവിതരണ വകുപ്പു മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ കൊടകരയിൽ അനുവദിച്ച സപ്ലൈ കോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിതരണമേഖലയിൽ നടപ്പാക്കിയനവീകരണപ്രവർത്തനങ്ങൾ റേഷൻ സന്പ്രദായം സുതാര്യമാക്കാൻ സഹായിച്ചിട്ടുണ്ട ്. പ്രളയത്തെ തുടർന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട് അളവിൽ 89000 ടണ്‍ അരി കേന്ദ്രം അനുവദിച്ചു തന്നു. എന്നാൽ മാർക്കറ്റ് വിലക്കാണ് അരി നൽകിയത്.
എന്നിട്ടും കേന്ദ്രം നൽകിയ അരി വില കുറച്ച് കൊടുക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഗണ്യമായി വില കൂട്ടിയിട്ടും അരി ഉൾപ്പടെ ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ വിലക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു. .
ബി.ഡി.ദേവസ്സി.എം.എൽ.എ.അധ്യക്ഷത വഹിച്ചു.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ മുഖ്യാതിഥിയായി.കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സുധക്ക് നൽകികൊണ്ട ് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ ആദ്യ വിൽപ്പന നടത്തി.
പഞ്ചായത്തംഗം സുകുമാരൻ കൊടിയത്ത്., സപ്ലൈകോ റീജനൽ മാനേജർ യു.മോളി , ജില്ലാ സപ്ലൈ ഓഫീസർ ടി.അയ്യപ്പദാസ് ,വി.കെ.സുബ്രഹ്മണ്യൻ. സി.എം.ബബീഷ്.് ,ഉദയകുമാർ എന്നിവർ സംസാരിച്ചു.