ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ഇല്ല; വി​ദ്യാ​ർ​ഥി​ക​ൾ അടക്കമുള്ള യാത്രക്കാർ റോഡിൽ

ചി​റ്റൂ​ർ: താ​ലൂ​ക്കി​ലെ പ്ര​ധാ​ന വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യ അ​ണി​ക്കോ​ട്ടി​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ റോ​ഡി​ൽ ബ​സ് കാ​ത്തു​നി​ല്ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. പ​ത്തു​വ​ർ​ഷ​മാ​യി​ട്ടും ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ അ​ണി​ക്കോ​ട്ടി​ൽ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കു​മെ​ന്നു പ​റ​ഞ്ഞ വാ​ഗ്ദാ​നം ന​ട​പ്പി​ലാ​യി​ട്ടി​ല്ല.

അ​ണി​ക്കോ​ട് ജം​ഗ്്ഷ​നി​ൽ​നി​ന്നും നൂ​റു​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് വി​ക്ടോ​റി​യ സ്കൂ​ൾ. സ്കൂ​ൾ​വി​ട്ട് ബ​സ് ക​യ​റു​ന്ന​തി​നു അ​ണി​ക്കോ​ട് നാ​ലു​മൊ​ക്ക് റോ​ഡി​ന്‍റെ നാ​ലു​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ദീ​ർ​ഘ​നേ​രം പൊ​ള്ളു​ന്ന വെ​യി​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നി​ല്ക്കു​ന്ന​ത്. ഇ​തു​മൂ​ലം വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും അ​വ​ശ​രാ​കു​ന്ന​തു പ​തി​വാ​ണ്.

റോ​ഡ​രി​കി​ൽ ത​ട്ടു​ക​ട​ക​ൾ വ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡി​ൽ ത​ന്നെ​യാ​ണ് ബ​സ് കാ​ത്തു​നി​ല്ക്കു​ന്ന​ത്.അ​ണി​ക്കോ​ട്ടി​ൽ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം നീ​ണ്ടു​പോ​കു​ന്ന​തി​നാ​ൽ വി​ള​യോ​ടി, കൊ​ടു​ന്പ്, ക​ച്ചേ​രി​മേ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് നി​ർ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts