ആലപ്പുഴ: സാലറി ചലഞ്ചിൽ സുപ്രീംകോടതിയിൽനിന്നു സർക്കാറിനേറ്റ തിരിച്ചടി അയ്യപ്പന്റെ കളിയെന്നു ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്.
കമ്യൂണിസത്തെ സൈദ്ധാന്തികമായി തകർക്കുന്ന അയ്യപ്പ ദർശനത്തെ ഇല്ലാതാക്കാനാണു സിപിഎം ശ്രമിക്കുന്നത്. സാലറി ചലഞ്ചിൽ സുപ്രീംകോടതിയിൽ സംഭവിച്ച തിരിച്ചടി ആദ്യത്തേതാണ്. ഇതു തുടരും.
എല്ലാം അയ്യപ്പന്റെ കളിയാണ്. പിണറായി ആയിരം ജൻമമെടുത്താലും ശബരിമലയിൽ ആചാര ലംഘനം അനുവദിക്കില്ല- കൃഷ്ണദാസ് പറഞ്ഞു. പോലീസുകാർ നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
മന്ത്രി ജി.സുധാകരനെ മുഖ്യമന്ത്രി എത്രയും വേഗം ഊളമ്പാറയിൽ അയയ്ക്കണമെന്നും സുധാകരനു കൂട്ടായി മന്ത്രി എം.എം.മണിയേയും അയക്കാമെന്നും കൃഷ്ണദാസ് പരിഹസിച്ചു.