തിരുവനന്തപുരം: ശബരിമല തീര്‍ഥാടകർക്ക് സ്വകാര്യ ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ വാഹനങ്ങള്‍ അനുവദിക്കുമെന്ന കെഎസ്ആര്‍ടിസി എം.ഡിയുടെ ഉത്തരവിനെതിരെ ഗതാഗതമന്ത്രി എ.കെശശീന്ദ്രൻ. തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇരുപതു പേർ വരെ അടങ്ങുന്ന തീര്‍ഥാടകര്‍ക്ക് സ്വകാര്യ ടൂറിസ്റ്റ് ഓപ്പറേറ്റർമാരുമായി സഹകരിച്ച് ആഡംബര സൗകര്യങ്ങളോടുകൂടിയ മിനി ബസ് അനുവദിക്കുമെന്നായിരുന്നു ടോമിന് തച്ചങ്കരി അറിയിച്ചിരുന്നത്. എന്നാൽ അതിന്റെ ആവശ്യമില്ലെന്നാണ് മന്ത്രിയുടെ നിലപാട്.