തിരുവനന്തപുരം: സർദാർ വല്ലഭായ് പട്ടേൽ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചതിനു പിന്നാലെ ചടങ്ങിനെ ട്രോളി വൈദ്യുതി മന്ത്രി എം.എം.മണി. പട്ടേൽ പ്രതിമ സമർപ്പിക്കപ്പെടുന്ന ഇന്ന് തന്നെയാണ് കേരളത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നിർമിച്ചു നൽകുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ സമർപ്പണവും എന്നതിനെ മുൻനിർത്തിയാണ് മണിയുടെ പരിഹാസം.
ഇവിടെ പാലുകാച്ചൽ അവിടെ കല്യാണം എന്ന പരിഹാസ വാക്കുകളോടെയാണ് മന്ത്രിയുടെ പോസ്റ്റ്. പട്ടേൽ പ്രതിമയുടെയും ഫ്ലാറ്റ് സമുച്ചയത്തിന്‍റെയും ചിത്രങ്ങളും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രി പോസ്റ്റിട്ടതിനു പിന്നാലെ ഇടത് അനുകൂല നവമാധ്യമ ഗ്രൂപ്പുകളിലെല്ലാം ഇത് അതിവേഗം ഷെയർ ചെയ്യപ്പെട്ടു.
മന്ത്രിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് കമന്‍റ് ചെയ്യുന്നത്. അധിഷേപകരമായ കമന്‍റുകളും കുറവല്ല.