കുട്ടിക്കാലത്ത് മനസിൽ തോന്നുന്ന ആഗ്രഹങ്ങൾ സാധിക്കണമെന്നില്ല. എന്നാൽ ചെറുപ്പകാലത്തെ തന്റെ ഏറ്റവും വലിയ സ്വപ്നം വലുതായി കഴിഞ്ഞ സാധ്യമാക്കിയ ഒരാളാണ് ഇന്ന് സോഷ്യൽമീഡിയയിൽ താരമാകുന്നത്.
ചൈനയിലെ വെളുത്തുള്ളി കൃഷിക്കാരനായ ഹൂ യീ എന്ന നാൽപ്പതു വയസുകാരനാണ് രണ്ടു കോടി മുടക്കി തന്റെ എക്കാലത്തെയും വലിയ ആഗ്രഹം സഫലമാക്കിയത്. എയർബസ് എ320ന്റെ മാതൃകയാണ് അദ്ദേഹം നിർമിച്ചത്.
118 അടി വീതിയിലും 40 അടി ഉയരത്തിലും 124 അടി നീളത്തിലുമുള്ള ഈ വിമാനം ഒരു ഇൻഡസ്ട്രിയൽ പാർക്കിലുള്ള ഫാക്ടറിയിലാണ് നിർമിച്ചത്. എന്നാൽ ഈ വിമാനം പറത്തുവാൻ അദ്ദേഹത്തിന് സാധിക്കില്ല. അടുത്ത വർഷം മെയിൽ നിർമാണം പൂർത്തിയാകുന്ന ഈ വിമാനം ഒരു റസ്റ്റൊറന്റാക്കി മാറ്റുവാനാണ് അദ്ദേഹത്തിന്റെ തീരുമാനം.