മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളെകുറിച്ച് തുറന്നു പറഞ്ഞതു മുതൽ വിവാദ നായകയാണ് പാർവതി. പിന്നീട് പുറത്തുവിട്ട ഇവരുടെ സിനിമയിലെ ഗാനങ്ങൾക്കും ട്രെയിലറിനുമെല്ലാം യൂട്യൂബിൽ ഡിസ്ലൈക്ക് പെരുമഴയായിരുന്നു.
ഇപ്പോഴിത തന്റെ നിലപാടുകളുടെ പേരിൽ അവസരം കുറയുകയാണെന്ന് തുറന്നു പറയുകയാണിവർ. ഒരു അഭിമുഖത്തിലാണ് പാർവതി ഇത് തുറന്നു പറഞ്ഞത്. ഡബ്ലുസിസിയിലെ അംഗങ്ങൾക്കെല്ലാം അവസരം കുറഞ്ഞു വരികയാണെന്ന് പറയുന്ന പാർവതി കഴിഞ്ഞ നാല് വർഷങ്ങളിലെ എന്റെ സിനിമകളെല്ലാം ഹിറ്റായിരുന്നു എന്നാൽ ഇപ്പോൾ ഒരു സിനിമ മാത്രമാണ് തന്റെ കൈയിലുള്ളതെന്നും പറഞ്ഞു.
മാത്രമല്ല ഫാൻസ് അസോസിയേഷനുകൾ ഗുണ്ടാ സംഘങ്ങളായി മാറിയിരിക്കുകയാണെന്നും ഞാനും കുടുംബക്കാരും ഭയന്നാണ് കഴിയുന്നതെന്നും പറഞ്ഞു. ബോളിവുഡിലെ നിർമാതാക്കളും പ്രൊഡക്ഷൻ ഹൗസുകളും പറയുന്നത് നിങ്ങൾ ധൈര്യമായി തുറന്നു പറഞ്ഞുകൊള്ളു തൊഴിൽ നഷ്ടപ്പെടില്ല എന്നാണ്. എന്നാൽ മലയാളത്തിൽ ഞങ്ങൾക്ക് ആരും പിന്തുണ നൽകുന്നില്ലെന്നും പാർവതി പറഞ്ഞു.