മണ്‍വിള തീപിടിത്തത്തിനു പിന്നില്‍ അട്ടിമറി സാധ്യത; നഷ്ടം 400 കോടി; തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിശമന സേനയ്ക്ക് പ്രയത്‌നിക്കേണ്ടിവന്നത് ഏഴു മണിക്കൂര്‍

തി​രു​വ​ന​ന്ത​പു​രം: മ​ണ്‍​വി​ള​യി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​നു പി​ന്നി​ൽ അ​ട്ടി​മ​റി സാ​ധ്യ​ത സം​ശ​യി​ക്കു​ന്നു​വെ​ന്ന് ഫാ​മി​ലി പ്ലാ​സ്റ്റി​ക്സ് അ​ധി​കൃ​ത​ർ. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു. വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​നു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷ​മാ​യി​രി​ക്കും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക. തീ​പി​ടി​ത്ത​ത്തി​ൽ 500 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം മ​ണ്‍​വി​ള​യി​ലെ ഫാ​മി​ലി പ്ലാ​സ്റ്റി​ക്സ് നി​ർ​മാ​ണ സം​ഭ​ര​ണ ശാ​ല​യി​ൽ തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്. വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കാ​നി​രു​ന്ന സ​മ്മേ​ള​ന വേ​ദി​ക്ക് സ​മീ​പ​മാ​യി​രു​ന്നു തീ​പി​ടി​ത്തം. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ അ​ഗ്നി​ശ​മ​ന സേ​ന​യ്ക്ക് ഏ​ഴു മ​ണി​ക്കൂ​ർ പ്ര​യ​ത്നി​ക്കേ​ണ്ടി​വ​ന്നു. കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ അ​ന്പ​തി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ എത്തി. കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സും എ​യ​ർ​ഫോ​ഴ്സി​ന്‍റെ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പങ്കെടുത്തു.

ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ വി​ഷ​പ്പു​ക ശ്വ​സി​ച്ച് ര​ണ്ടു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ണ്‍​വി​ള സ്വ​ദേ​ശി​ക​ളാ​യ ജ​യ​റാം ര​ഘു(18), ഗി​രീ​ഷ് (21) എ​ന്നി​വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ്ലാ​സ്റ്റി​ക് ക​ത്തി വ​ൻ​തോ​തി​ൽ വി​ഷ​പ്പു​ക പ​ട​ർ​ന്ന​തി​നാ​ൽ ഒ​രു കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ആ​ളു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​ച്ചു​കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും സൂ​ക്ഷി​ക്ക​ണം. ശ്വാ​സ​കോ​ശ രോ​ഗ​ത്തി​നു സാ​ധ്യ​ത​യു​ണ്ട്. പ​രി​സ​ര​വാ​സി​ക​ൾ പ​ര​മാ​വ​ധി അ​ക​ലം പാ​ലി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. ഫാ​മി​ലി പ്ലാ​സ്റ്റി​ക് ക​ന്പ​നി​യു​ടെ നി​ർ​മാ​ണ യൂ​ണി​റ്റും ഗോ​ഡൗ​ണും ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

Related posts