തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി സർക്കാർ. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികമാണ് ആഷോഷിക്കുന്നത്. നവംബര്‍ 10 മുതല്‍ 12 വരെ വിപുലമായ പരിപാടികളോടെ ക്ഷേത്രപ്രവേശന വിളംബരം ആഘോഷിക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലന് പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം ഒമ്പതിന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ, വിളംബരത്തിലേക്ക് നയിച്ച സംഭവങ്ങൾ, ഇതിനു ശേഷം കേരള സമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ എന്നിവ വിശദമായി പ്രദിപാദിക്കുന്ന പ്രദര്‍ശനം, വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് പ്രഭാഷണങ്ങള്‍, ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സംസ്ഥാനമൊട്ടാകെ നടക്കും.
വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, ക്വിസ്, പ്രബന്ധ രചനാ മത്സരങ്ങള്‍ നടത്തും. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ്, സാംസ്കാരികം, പുരാവസ്തു, പുരാരേഖ വകുപ്പുകള്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.