വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ ധ​ന​സ​ഹാ​യ​വി​ത​ര​ണം നാ​ളെ ; തീ​പി​ട​ത്തി​ൽ വീ​ട് ന​ഷ്ട​മാ​യ മ​ഹി കൃ​ഷ്ണ​ന്‍റെ കു​ടും​ബ​ത്തി​നാണ് സഹായം നൽകുന്നത്

കൊ​ല്ലം: വി​ജ​യ് ഫാ​ൻ​സ് കൊ​ല്ലം ന​ൻ​ന്പ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ കൊ​ല്ലം പീ​ര​ങ്കി മൈ​താ​നി​യി​ൽ വ​ച്ച് മു​ണ്ട​യ്ക്ക​ൽ അ​മൃ​ത​കു​ള​ത്ത് തീ​പി​ട​ത്തി​ൽ വീ​ട് ന​ഷ്ട​മാ​യ മ​ഹി കൃ​ഷ്ണ​ന്‍റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യ​മാ​യി ഒ​രു ല​ക്ഷം രൂ​പ ന​ൽ​കും.

ഇ​തോ​ടൊ​പ്പം പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​യ ര​ണ്ടു​പേ​രെ ആ​ദ​രി​ക്കും. ഇ​തോ​ടൊ​പ്പം ന​ട​ൻ വി​ജ​യി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​ട്ടൗ​ട്ടും സ്ഥാ​പി​ക്കും.ച​ട​ങ്ങി​ൽ ച​ല​ച്ചി​ത്ര താ​രം സ​ണ്ണി വെ​യ്ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​ന​ന്തു, എം.​സി​ജോ, രാ​ഹു​ൽ, കി​ര​ൺ എ​ന്നി​വ​ർ പ​റ​ഞ്ഞു.

2012-ൽ ​അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ച​തി​ന് ശേ​ഷം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ 35 ര​ക്ത​ദാ​ന ക്യാ​ന്പു​ക​ൾ ന​ട​ത്തി.
75 പേ​ർ​ക്ക് ത​യ്യ​ൽ മെ​ഷീ​നും അ​ന്പ​തി​ല​ധി​കം പേ​ർ​ക്ക് വൈ​ദ്യ​സ​ഹാ​യ​വും ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ർ​ഷം തോ​റും പ​ഠ​നോ​പ​ക​ര​ണ​വും ന​ൽ​കു​ന്നു.

ഇ​തു​കൂ​ടാ​തെ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള ചെ​ല​വ് സ്ഥി​ര​മാ​യി വ​ഹി​ക്കും.
പ്ര​ള​യ ദു​രി​ത സ​മ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

Related posts