പത്തനംതിട്ട: അയ്യപ്പഭക്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പത്തനംതിട്ട ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
ശബരിമല കർമ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ ഹർത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.തുലാമാസ പൂജകൾക്ക് ശബരിമലയിൽ ദർശനത്തിനു പോയ ശേഷം കാണാതായ പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസിന്റെ (60) മൃതദേഹം പ്ലാപ്പളളിക്കു സമീപം വനത്തിനുളളിൽനിന്നാണ് കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും നിലയ്ക്കലിൽ നടന്ന പോലീസ് അതിക്രമത്തിൽ ശിവദാസൻ കൊല്ലപ്പെടുകയായിരുന്നും ബിജെപിയും ശബരിമല കർമസമിതിയും ആരോപിക്കുന്നു.