ഗുരുവായൂർ: ഗുരുപവനപുരിയെ കർണാടക സംഗീതത്തിന്റെ മാസ്മരികതയിലാഴ്ത്തി ചെന്പൈ സംഗീതോത്സവത്തിന് ഞായറാഴ്ച തിരി തെളിയും. പിന്നീടുള്ള 15രാപ്പകലുകൾ ക്ഷേത്രനഗരം സംഗീത സാന്ദ്രമാകും.വൈകിട്ട് നാലരക്ക് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംഗീതോത്്സവം ഉദ്ഘാടനം ചെയ്യും.
ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അധ്യക്ഷനാകും.മന്ത്രി വി.എസ്.സുനിൽകമാർ മുഖ്യാതിഥിയാകും.ഗുരുവായൂർ ദേവസ്വത്തിന്റെ ചെന്പൈ സ്മാരക പുരസ്ക്കാരം സംഗീതഞ്ജൻ പാലാ സി.കെ.രാമചന്ദ്രന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കും. തുടർന്ന്്് പുരസ്ക്കാര ജേതാവ് ഉദ്ഘാടന കച്ചേരി അവതരിപ്പിക്കും.
തിങ്കളാഴ്ച രാവിലെ 6.30മുതൽ സംഗീതാർച്ചനകൾ തുടങ്ങും.ക്ഷേത്ര ശ്രീകോവിലിൽ നിന്ന് ദീപം കൊണ്ടുവന്ന്് സംഗീത മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകർന്ന ശേഷമാണ് സംഗീതാർച്ചനകൾ ആരംഭിക്കുക. രാവിലെ മുതൽ രാത്രി 11 വരെ സംഗീതാർച്ചനകൾ നീണ്ടു നിൽക്കും.
രാത്രി ആറര മുതൽ ഒന്‍പതര വരെ സ്പെഷ്യൽ കച്ചേരികളാണ്. ആകാശവാണിയുടെ റിലേ കച്ചേരികൾ 15ന് ആരംഭിക്കും. രാവിലെ 9 30 മുതൽ ഉച്ചക്ക് 12.30 വരേയും രാത്രി 7 35 മുതൽ 8 30 വരേയുമായിരിക്കും റിലേകൾ.കർണാടക സംഗീതരംഗത്തെ പ്രഗത്ഭരായ സംഗീതഞ്ജർ ഒന്നി്ച്ചിരുന്നു പാടുന്ന പഞ്ചരത്ന കീർത്തനാലാപനം 18ന് രാവിലെ ഒന്‍പതു മുതൽ 10 വരെ നടക്കും.
ഏകാദശി ദിവസമായ 19ന് രാത്രി പത്തിന് മുതിർന്ന സംഗീതഞ്ജരായ കെ.ജി. ജയനും, ടി.വി. ഗോപാലകൃഷ്ണനും നയിക്കുന്ന സമാപന കീർത്തനത്തോടെ സംഗീതോത്്സവത്തിന് സമാപനമാവും. സംഗീതോത്സവം ആസ്വദിക്കുന്നതിനായി മേൽപ്പത്തൂർ ഓഡിറ്റോറിയ പരിസരത്ത് എൽഇഡി ടിവികൾ സ്ഥാപിക്കും.