ചിറ്റൂർ: കൊഴിഞ്ഞാന്പാറയിൽ പൂട്ടിയിട്ട വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് എട്ടരപവൻ സ്വർണാഭരണങ്ങൾ കവർന്നു. സ്വർണം നഷ്ടമായെന്നു കാട്ടി അത്തിക്കോട് വീരംപൊറ്റ കെ.കൃഷ്ണദാസാണ് കൊഴിഞ്ഞാന്പാറ പോലീസിനു പരാതി നല്കിയത്. 25ന് വീട്ടുകാർ വീടുപൂട്ടി ചെന്നൈയിലുള്ള ബന്ധുവീട്ടിലേക്കു പോയിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
പാലക്കാടുനിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൃഷ്ണദാസിന്റെ പരാതിയിൽ എസ്ഐ മനോജ് കെ.ഗോപി അന്വേഷണം തുടങ്ങി.