വിവാഹദിനങ്ങളെണ്ണി കാത്തിരിക്കുന്ന ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് സുഹൃത്തുക്കൾ ചേർന്ന് തയാറാക്കിയ ബ്രൈഡൽ ഷവർ ആണ് ബോളിവുഡിലെ പുതിയ വിശേഷം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
വെള്ള ഫ്രോക്ക് അണിഞ്ഞാണ് ചടങ്ങിൽ പ്രിയങ്ക എത്തിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. രാജസ്ഥാനിലെ ജോധ്പൂരിലാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരാവുക. വിവാഹശേഷം അമേരിക്കയിൽ നിക്ക് ജോനാസിന്റെ വീട്ടിലും വിവാഹ സൽക്കാരം ഒരുക്കിയിട്ടുണ്ട്.