ഹരിപ്പാട്: യുവതിയുടെ ചിത്രങ്ങളും വീഡിയോയും അപമാനകരമായ വിധത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. കുമാരപുരം എരിക്കാവ് മഹേഷ് ഭവനിൽ മഹേഷ് മുരളി (24) ആണ് പിടിയിലായത്.
ഹരിപ്പാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. വിദേശത്ത് ജോലി ചെയ്തിരുന്ന മഹേഷ് നാട്ടിൽ പരിചയമുണ്ടായിരുന്ന യുവതിയുമായി നിരന്തരം ചാറ്റിംഗ് നടത്താറുണ്ടായിരുന്നു. ചാറ്റിംഗിനിടയിൽ ശേഖരിച്ച വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്കും മറ്റും അയച്ചുകൊടുത്തതായി യുവതിയാണ് ഹരിപ്പാട് പോലീസിൽ പരാതി നൽകിയത്.