കോഴിക്കോട്: കടലിന്റെ സൈന്യത്തിന് ഇനി തീരദേശ പോലീസില്‍ വാര്ഡന്മാരായി നിയമനം. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ ജയിച്ച പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ് നിയമിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറിക്കി. ഒരു വര്‍ഷത്തേക്കാണ് നിയമനം.
18,900 രൂപ പ്രതിമാസ വേതനം. പരിശീലനകാലത്തും പ്രതിമാസ വേതനം ലഭിക്കും. വിവിധ ജില്ലകളിലേക്കായി 200 ഒഴിവുകളുണ്ട്. ഇതിൽ 145 പുരുഷന്മാരേയും 55 സ്ത്രീകളേയുമാണ് നിയമിക്കുന്നത്. കാസർഗോഡ്-22, കണ്ണൂർ-22, കോഴിക്കോട്-22, മലപ്പുറം-22, തൃശൂർ-22, എറണാകുളം-22, ആലപ്പുഴ-22, കൊല്ലം-22, തിരുവനന്തപുരം-24 എന്നിങ്ങനെയാണ് ഒഴിവുകൾ.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക യൂണിഫോം നല്‍കും. ഇവർ സേനയുടെ പ്രവര്‍ത്തനത്തിനു സഹായകരമല്ലാതാവുകയോ ക്രിമിനൽ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുകയോ പൊതു സുരക്ഷയ്ക്കെതിരായ ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താൽ, നിയമനം റദ്ദാക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷകർ സത്യപ്രസ്ഥാവനയോടു കൂടിയ പ്രത്യേക ഫോറം പൂരിപ്പിച്ച് നല്‍കണം. കടലിൽ നീന്താനുള്ള കഴിവ് നിര്‍ബന്ധമാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയ്ക്ക് വെയ്റ്റേജ് മാര്‍ക്ക് ഉണ്ടായിരിക്കും. പുരുഷന്മാര്ക്ക് 160 സെന്റീമീറ്ററും സ്ത്രീകള്‍ക്ക് 150 സെന്റീമീറ്ററും കുറഞ്ഞ ഉയരം വേണം. കാഴ്ച ശക്തിയും പ്രത്യേകമായി നിഷ്കര്‍ഷിച്ചിട്ടുണ്ട്. ശാരീരിക ന്യൂനതകളുള്ളവരെ ഒഴിവാക്കും.
ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റില്‍നിന്നു ലഭിച്ച ഫിഷര്‍മെൻ സര്‍ട്ടിഫിക്കറ്റ്, 15 വര്‍ഷത്തെ നേറ്റിവിറ്റി (ഫിഷറീസ് വില്ലേജ്) സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ലഭ്യമാക്കണം. മാതൃജില്ലകളിലേക്കു മാത്രമേ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.