മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ജൻമദിനാഘോഷങ്ങൾക്കു തടയിട്ടു പോലീസ്. മുംബൈ പ്രാന്തത്തിലെ ഒരു റെസ്റ്റോറന്റിൽ നടന്ന ആഘോഷങ്ങളാണ് പോലീസ് തടഞ്ഞത്. സമയപരിധി അവസാനിച്ചു എന്നതായിരുന്നു പോലീസിന്റെ വിശദീകരണം.
രാത്രി ഒരുമണിക്കുശേഷം നഗരത്തിൽ റെസ്റ്റോറന്റുകൾക്കു പ്രവർത്തിക്കാൻ അനുവാദമില്ല. എന്നാൽ ഷാരൂഖിന്റെ ആഘോഷങ്ങൾ ഈ സമയപരിധി മറികടക്കുകയായിരുന്നു. ഷാരൂഖിന്റെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ബാന്ദ്രയിലെ റെസ്റ്റോറന്റിലുണ്ടായിരുന്നത്. സംഭവത്തിൽ ഇതേവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നു പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഷാരൂഖ് തന്റെ 53-ാം ജൻമദിനം ആഘോഷിച്ചത്. തന്റെ പുതിയ ചിത്രം സീറോയുടെ ട്രെയിലർ ജൻമദിനത്തോട് അനുബന്ധിച്ച് ഷാരൂഖ് റിലീസ് ചെയ്തിരുന്നു.