അടൂർ: മാതൃകയാക്കണം വീണയെയും സായൂജിനെയും. കതിർമണ്ഡപത്തിൽ നിന്നും സായൂജും വീണയും എത്തിയത് മഹാത്മയിലെ അച്ഛനമ്മമാർക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാൻ.ഇന്നലെ കോഴഞ്ചേരി സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്.
രാവിലെ 8.30 ന് അവസാനിച്ച വിവാഹ ചടങ്ങ് കഴിഞ്ഞ് വീണയുടെ ആഗ്രഹപ്രകാരം അടൂർ മഹാത്മയിലെ അന്തേവാസികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ഇവർ. ആർഭാടങ്ങളൊന്നുമില്ലാതെ അച്ഛനമ്മമാർക്കൊപ്പം ഒരുമിച്ചിരുന്ന് ഇഡലിയും സാന്പാറും കഴിച്ചാണ് അവർ സമൂഹത്തിന് മാതൃകയായത്.
കോഴഞ്ചേരി നാരങ്ങാനം വെട്ടിമൂട്ടിൽ മേമുറിയിൽ അശോക് കുമാറിന്റെയും അമ്പിളിയുടെയും മകളാണ് വീണ. പുത്തൂർ തേവലപ്പുറം സായുജ്യത്തിൽ രാമൻകുട്ടിയുടെയും സുജാതയുടെയും മകനാണ് സായൂജ്. ഇരുവരുടെയും സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.