കുന്നംകുളം: താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ് തിങ്കളാഴ്ച രാവിലെ മുതൽ പ്രവർത്തനം തുടങ്ങി. ആശുപത്രി സൂപ്രണ്ട് ഡോ: താജ് പോൾ, എച്ച് എം സി അംഗങ്ങൾ എന്നിവർ ആദ്യദിനം ഡയാലിസിസ് യൂണിറ്റിൽ എത്തിയിരുന്നു.
പൂർണ്ണമായും ആധുനിക രീതിയിൽ സജ്ജീകരിച്ച യൂണിറ്റിൽ ആദ്യ ദിവസം കല്ലുംപുറം സ്വദേശി അബ്ദുൾ നാസർ (46) നെയാണ് ആദ്യം ഡയാലിസിസിന് വിധേയമാക്കിയത്. ആദ്യ ദിവസം ഒരാളെയാണ് കിടത്തിയത്. തുടർ ദിവസങ്ങളിൽ ഓരോരുത്തരെ വെച്ച് കൂട്ടും. എട്ടു പേർക്ക് ഒരേ സമയം ഡയാലിസിസ് നടത്താനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇപ്പോൾ 70 പേർ ഇവിടെ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ഡോക്ടറും, ഒരു സ്റ്റാഫ് നഴ്സും, 2 ടെക്നീഷ്യനും ഉൾപ്പെടുന്ന മെഡിക്കൽ ടീം ഇവിടെ ചുമതലയിലുണ്ടാകും. ഏറ്റവും ആധുനിക സംവിധാനങ്ങളോടെയാണ് ആർ ഒ വാട്ടർ പ്ലാന്റ് ഉൾപ്പെടെ ക്രമീകരിച്ചിരിക്കുന്നത്.ബി പി എൽ കുടുംബത്തിന് സൗജന്യമായും. എപിഎൽ കുടുബത്തിന് 300 രൂപയുമാണ് ചാർജജ് ഈടാക്കുക.