ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി കനത്ത് തിരിച്ചടി നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആദ്യഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് അനുകൂലമാണ് നിലവിലെ സ്ഥിതി.
ശനിയാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കുമായാണ് തെരഞ്ഞെടുപ്പ്. ശിവമൊഗ്ഗയിലും ബെള്ളാരിയിലും കോണ്‍ഗ്രസ് 6000 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്. മാണ്ഡ്യയിലും ജമഖണ്ഡിയിലും രാമനഗരയിലും ജെഡിഎസുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ബെള്ളാരിയും ശിവമൊഗ്ഗയും ബിജെപിയും മാണ്ഡ്യ ജെഡിഎസും ജയിച്ച മണ്ഡലങ്ങളാണ്.
ശിവമോഗ സിറ്റിങ്ങ് സീറ്റില്‍ മാത്രം ബിജെപിയ്ക്ക് നേരിയ മുന്നേറ്റം കാണുന്നു. ബിജെപി നേതാവ് ശ്രീരാമലുവിന്റെ ലോക്സഭാ മണ്ഡലമായ മായ ബല്ലാരിയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം അരലക്ഷത്തിലേറെ വോട്ടിന് മുന്നില്‍ നില്‍ക്കുകയാണ്. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി രാമനഗര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്നേറുന്നു.