ശബരിമല: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ തീരുമാനമെടുക്കുന്നത് ദേവസ്വം ബോർഡാണെന്നും ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെടലുണ്ടാകാറില്ലെന്നും പ്രസിഡന്റ് എ. പത്മകുമാർ. തിരക്ക് നിയന്ത്രണം അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ തീരുമാനമുണ്ടാകും.
ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് ഒരു വാക്ക് മാത്രമേ ഉണ്ടാകൂവെന്നും വനംവകുപ്പിന്റെ നിലപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പത്മകുമാർ മറുപടി നൽകി. ശബരിമലയെ രാഷ്ട്രീയവത്കരിക്കാനില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ശ്രീധരൻ പിള്ള വിഷയത്തിൽ തന്ത്രിയോടു വിശദീകരണം തേടുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.