വെള്ളം ഇറങ്ങാൻ വൈകുന്നു; അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യിലെ തെ​ങ്ങു​ക​ൾ ഉ​ൾ​പ​ടെ​യു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​ണ​ങ്ങി ന​ശി​ക്കു​ന്നു; ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാർ

ക​ടു​ത്തു​രു​ത്തി: നി​ര​ന്ത​ര​മാ​യ വെ​ള്ള​ക്കെ​ട്ടി​നെ തു​ട​ർ​ന്ന് അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ൽ തെ​ങ്ങു​ക​ൾ ഉ​ൾ​പ​ടെ​യു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​ണ​ങ്ങി ന​ശി​ക്കു​ന്നു. ഒ​രു​ത​വ​ണ ക​യ​റു​ന്ന വെ​ള്ളം ഏറെനാ​ളു​ക​ൾ ക​ഴി​ഞ്ഞാ​ലും ഇ​റ​ങ്ങാ​ത്ത​താ​ണ് കൃ​ഷി​നാ​ശ​ത്തി​ന് വ​ഴി വ​യ്ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. വ​ർ​ഷ​ത്തി​ൽ പ​ല​ത​വ​ണ​യാ​ണ് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കാ​റു​ള്ള​ത്.

മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ വെ​ള്ളം നി​ര​ന്ത​ര​മാ​യി കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ല​ക​ൾ​ക്കു മ​ഞ്ഞ​ളി​പ്പ് രോ​ഗം ബാ​ധി​ച്ചു ക്ര​മേ​ണ ഉ​ണ​ങ്ങി ന​ശി​ക്കു​ക​യാ​ണ്. ആ​ഞ്ഞി​ലി, പ്ലാ​വ്, മ​ഹാ​ഗ​ണി ഉ​ൾ​പെ​ടെ​യു​ള്ള വ​ൻ​വൃ​ക്ഷ​ങ്ങ​ളും ജാ​തി, ക​മു​ക്, തെ​ങ്ങ്, ഗ്രാ​ന്പു എ​ന്നി​വ ഉ​ൾ​പെ​ടെ​യു​ള്ള കാ​ർ​ഷി​ക വി​ള​ക​ളും മ​ഞ്ഞ​ളി​പ്പു​രോ​ഗം ബാ​ധി​ച്ച് ഉ​ണ​ങ്ങി ന​ശി​ക്കു​ക​യാ​ണ്. ക​ല്ല​റ, വെ​ള്ളാ​ശ്ശേ​രി, എ​ഴു​മാ​ന്തു​രു​ത്ത്, എ​രു​മ​ത്തു​രു​ത്ത്, പൂ​വാ​ശേ​രി, ആ​പ്പു​ഴ, വാ​ലാ​ച്ചി​റ, മാ​ന്നാ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം തെ​ങ്ങു​ക​ളും മ​റ്റു ഫ​ല​വൃ​ക്ഷ​ങ്ങ​ളും വ്യാ​പ​ക​മാ​യി ന​ശി​ക്കു​ക​യാ​ണ്.

നൂ​റു​ക​ണ​ക്കി​ന് തെ​ങ്ങു​ക​ളാ​ണ് കാ​യ്ഫ​ല​മി​ല്ലാ​തെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ഴ്മ​ര​ങ്ങ​ളെ പോ​ലെ നി​ൽ​ക്കു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നു കൃ​ഷി​യ്ക്കു​ശേ​ഷം പു​റ​ന്ത​ള്ളു​ന്ന പു​ളി​വെ​ള്ളം ഒ​ഴു​കി​പോ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും തെ​ങ്ങു​ക​ൾ ന​ശി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മാ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കൂ​ടാ​തെ മാ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന വെ​ള്ള​ക്കെ​ട്ടും ക​ർ​ഷ​ക​ർ​ക്കു ഭീ​ഷ​ണി​യാ​ണ്.

അ​പ്പ​ർ കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളി​ൽ വെ​ള്ള​ത്തി​ന്‍റെ സു​ഗ​മ​മാ​യ ഒ​ഴു​ക്കി​നെ ത​ട​സ​പെ​ടു​ത്തി മു​ള്ള​ൻ പാ​യ​ലും എ​ക്ക​ലും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നി​റ​യു​ന്ന​തും വെ​ള്ള​പ്പൊ​ക്ക​ത്തി​നു​ള്ള കാ​ര​ണ​ങ്ങ​ളാ​ണ്. അ​പ്പ​ർ കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടു പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശാ​ശ്വ​ത​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. വ​ർ​ഷ​കാ​ല​ത്ത് നി​റ​ഞ്ഞൊ​ഴു​കു​ന്ന പ്ര​ദേ​ശ​ത്തെ തോ​ടു​ക​ൾ വെ​യി​ലി​ന് ശ​ക്തി​യേ​റു​ന്ന​തോ​ടെ വ​റ്റി വ​ര​ളു​ന്ന​തും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും കൃ​ഷി​ക്കും ഭീ​ഷി​ണി​യാ​ണ്.

ഏ​ല്ലാ​വ​ർ​ഷ​വും അ​പ്പ​ർ കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ത്തെ എ​തെ​ങ്കി​ലും തോ​ടി​ന്‍റെ ആ​ഴം കൂ​ട്ടു​ന്ന​തി​നെ​ന്ന പേ​രി​ൽ സ​ർ​ക്കാ​ർ കു​റെ പ​ണം അ​നു​വ​ദി​ക്കു​മെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ഇ​തൊ​ന്നും പ​ര്യാ​പ്ത​മ​ല്ല. വെ​ള്ള​പൊ​ക്ക​മു​ണ്ടാ​കു​ന്പോ​ൾ ദു​രി​താ​ശ്വാ​സ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​ത​ല്ലാ​തെ വെ​ള്ള​പ്പൊ​ക്ക പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ​ക്ക് ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം.

വെ​ള്ള​പ്പൊ​ക്ക പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു പ്ര​ദേ​ശ​വാ​സി​ക​ൾ ത​ന്നെ പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തു ന​ട​പ്പാ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു നീ​ക്ക​വും ന​ട​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. പ്ര​ദേ​ശ​ത്തെ തോ​ടു​ക​ളി​ൽ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി തി​ങ്ങി വ​ള​രു​ന്ന മു​ള്ള​ൻ​പാ​യ​ൽ ഇ​ല്ലാ​താ​യാ​ൽ വെ​ള്ള​പ്പൊ​ക്ക പ്ര​ശ്നം മു​ക്കാ​ൽ ശ​ത​മാ​ന​ത്തി​ലേ​റേ പ​രി​ഹ​രി​ക്കു​ന്ന​തി​നു ക​ഴി​യു​മെ​ന്നും ഇ​തി​നാ​യി ക​രി​വേ​ലി ഉ​ൾ​പെ​ടെ​യു​ള്ള ഓ​രു​മു​ട്ടു​ക​ൾ തു​റ​ന്ന് സ​മ​യ​ബ​ന്ധി​ത​മാ​യി ഓ​രു​വെ​ള്ളം ക​യ​റ്റി വി​ട​ണ​മെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ ആ​വ​ശ്യ​പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ലും യാ​തൊ​രു ന​ട​പ​ടി​ക​ളും ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

Related posts