പാലക്കാട് : ജില്ലയിൽ വിള ഇൻഷുറൻസ് പോളിസി വിതരണവും ആനുകൂല്യ വിതരണവും വൈകുന്നതു സംബന്ധിച്ച് വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ അടിസ്ഥാനത്തിൽ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി. എസ് . സുനിൽകുമാർ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകി.
മുൻവർഷങ്ങളിലെ ക്ലെയിമുകൾ ഉടെ അപാകത പരിഹരിക്കുന്നതിന് ബ്ലോക്ക് കൃഷി അസിസ്റ്റന്റ്് ഡയറക്ടർമാർ,
കൃഷി ഓഫീസർമാർ, കൃഷി അസിസ്റ്റന്റ്മാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നിവരെ ഉൾപ്പെടുത്തി ഒരു അദാലത്ത് സംഘടിപ്പിച്ച രണ്ടാഴ്ചയ്ക്കകം കർഷകർക്ക് ആനുകൂല്യം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.