എന്‍റെ അറിവില്ലായ്മ അയ്യപ്പൻ ക്ഷമിക്കട്ടെ; ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​തി​നെ​ട്ടാം പ​ടി​യി​ൽ നി​ന്ന​തിനെക്കുറിച്ച് വത്സൻ തില്ലങ്കരിയുടെ വിശദീകരണം ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​തി​നെ​ട്ടാം പ​ടി​യി​ൽ നി​ന്ന​ത് അ​റി​വി​ല്ലാ​യ്മ​കൊ​ണ്ടെ​ന്ന് ആ​ർ​എ​സ്എ​സ് നേ​താ​വ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി. പ​ടി​ക​യ​റി​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​ടി ക​യ​റി​യ​തി​ന് അ​യ്യ​പ്പ​ൻ ത​ന്നോ​ട് ക്ഷ​മി​ക്ക​ട്ടെ​യെ​ന്നും തി​ല്ല​ങ്കേ​രി ചാ​ന​ൽ ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞു.

ആ​ർ​എ​സ്എ​സ് നേ​താ​വും ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​വും ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​ടി​ക​യ​റി​യ​തു വി​വാ​ദ​മാ​യി​രു​ന്നു. ചി​ത്തി​ര ആ​ട്ട​ത്തി​രു​നാ​ൾ വി​ശേ​ഷ​പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്ന​പ്പോ​ഴാ​ണു ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം കെ.​പി. ശ​ങ്ക​ർ​ദാ​സും തി​ല്ല​ങ്കേ​രി​യും ആ​ചാ​ര​ലം​ഘ​നം ന​ട​ത്തി​യ​ത്.

വ​ത്സ​ൻ തി​ല്ല​ങ്കേ​രി പ​തി​നെ​ട്ടാം​പ​ടി​യി​ൽ പു​റം​തി​രി​ഞ്ഞു​നി​ന്നു പ്ര​സം​ഗി​ക്കു​ക​യും ചെ​യ്തു. ചോ​റൂ​ണി​നെ​ത്തി​യ അ​ന്പ​ത് വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ​ക്കു നേ​രെ പ്ര​തി​ഷേ​ധ​ക്കാ​ർ സം​ഘ​ടി​ച്ച​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​രോ​ടു ശാ​ന്ത​മാ​കാ​ൻ പോ​ലീ​സി​ന്‍റെ മൈ​ക്കി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി വാ​ദി​ക്കു​ന്ന​ത്.

ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​ടി​ക​യ​റി​യ​ത് ആ​ചാ​ര​ലം​ഘ​ന​മാ​ണെ​ന്നു ശ​ബ​രി​മ​ല ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് സ​മ്മ​തി​ച്ചി​രു​ന്നു. ആ​ചാ​ര​പ്ര​കാ​രം ത​ന്ത്രി​ക്കും മേ​ൽ​ശാ​ന്തി​ക്കും പ​ന്ത​ളം കൊ​ട്ടാ​ര പ്ര​തി​നി​ധി​ക​ൾ​ക്കും മാ​ത്ര​മേ ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​ടി ക​യ​റാ​നാ​കൂ.

ബാ​ക്കി എ​ല്ലാ​വ​രും ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി വേ​ണം പ​ടി​ക​യ​റാ​ൻ. ആ​ചാ​ര ലം​ഘ​നം ന​ട​ന്ന​താ​യി ബോ​ധ്യ​പ്പെ​ടു​ക​യോ പ​രാ​തി​വ​രി​ക​യോ ചെ​യ്താ​ൽ പ​രി​ഹാ​ര​ക്രി​യ​ക​ൾ ചെ​യ്യു​മെ​ന്നും ത​ന്ത്രി അ​റി​യി​ച്ചു.

Related posts