തൃശൂർ: നാട്ടാനകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി നിർദേശത്തിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും വിശദാംശങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ് പറഞ്ഞു.
പത്രങ്ങളിൽനിന്നു മാത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയുന്നത്. ഒരാനയ്ക്കു രണ്ടരയേക്കർ വേണമെന്ന നിർദേശം പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ ദേവസ്വം കൂടുതൽ സ്ഥലം വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ആനയോട്ടം ആനകൾക്കു പീഡനമാണെന്ന പ്രചാരണം തെറ്റാണ്. ആനകളെ നടത്തുകയാണ് പതിവെന്നും അത് ആനകൾ ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വത്തിനു നിലവിൽ 48 ആനകളാണുള്ളത്.