കുളത്തൂപ്പുഴ: കുളത്തുപ്പുഴ സർക്കാർആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടേയും കൂട്ടിരുപ്പുകാരുടെയും മാനസി ഉല്ലാസത്തിനായ് സ്ഥാപിച്ച ടെലിവിഷൻ പൂട്ടിവച്ച് രോഗികളെ ആശുപത്രി അധികൃകർ വിഷമത്തിലാക്കി. കുളത്തൂപ്പുഴ കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രത്തിലെ ഒ.പി വിഭാഗത്തിന് മുന്നിലായ് സ്ഥാപിച്ചിരിക്കുന്ന ടെലിവിഷൻ കിയോസ്കർ ആണ് പ്രവർത്തിപ്പിക്കാൻ തയാറാകാതെ അധികൃതർ പൂട്ടിട്ടത്.
ചികിതസ തേടി ആശുപത്രിയിൽ എത്തുന്നവർ പരിശോധനക്കായ് മണിക്കൂറുകളോളം കാത്തിരുന്ന് ദുരിതം അനുഭവിക്കുന്നത് നിത്യ സംഭവമാണ്. ആദിവാസകളും മറ്റ് പിന്നാക്കവിഭാഗക്കാരും തിങ്ങി പാർക്കുന്ന കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെട്ട കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ ദിനവും നൂറുകണക്കിന് രോഗികളാണ് ചികിത്സ തേടി എത്തുന്നത്.
എന്നാൽ മതിയായ ഡോക്ടറോ ചികിത്സാ സംവിധാനങ്ങളോ ഇല്ലാത്തതിനാലാണ് മണിക്കൂറുകളോളം ചികിത്സക്ക് അവസരം തേടി ഒാ.പി വിഭാഗത്തിന് മുന്നിൽ കാത്തിരിക്കേണ്ടിവരുന്നത്. പുലർച്ചേ മുതൽ തങ്ങളുടെ ഊഴവും കാത്ത് ഇരിക്കുന്നതിനിടയിൽ മാനസിക സംഘർഷത്താൽ രോഗികൾ തമ്മിൽ വാക്ക് തർക്കങ്ങളും ഉന്തും തളളും മുണ്ടാവുന്നതിനും കാരണമായിരുന്നു.
ഇതിന് പരിഹാരം എന്ന നിലയിലാണ് ഒരുവർഷം മുമ്പാണ് ടോക്കൻ സംവിധാനം ഏർപ്പെടുത്തുകയും അശുപത്രിയിൽ ടെലിവിഷൻ വാങ്ങി സ്ഥാപിച്ചത്. സിനിമയും വിനോദവും, കായിക പരിപാടികളും വാർത്താകളും ഉൾപ്പെടെ ഒട്ടേറെ ചാനൽ ലഭിക്കുന്ന കേബിൽ കണക്ഷനും എടുത്ത് നൽകി.
എന്നാൽ മാസങ്ങൾ കഴിഞ്ഞതോടെ കേബിൽ ചാർജ്ജ് അടക്കാത്തതിനാൽ കേബിൽ ബന്ധം വിശ്ചേതിക്കുകയും ഇവ നോക്കി കുത്തിയായ് മാറുകയുമായിരുന്നു. ആശുപത്രി വികസന സമിതി വിവിധ ആവശ്യങ്ങൾക്കായ് രോഗികളിൽ നിന്നും പണപിരിവ് നടത്തുന്നുണ്ടെങ്കിലും ഈ പണം ഇതിനായ് വിനിയോഗിച്ചതുമില്ല ഇതോടെയാണ് ഇവക്ക് പൂട്ട് വീണത്.