കുണ്ടറ: അധസ്ഥിതർക്ക് സമൂഹത്തിൽ ജീവിക്കാൻ വിദ്യാഭ്യാസം ഉറപ്പാക്കുകയും തൊഴിലിന് അവസരം ഉണ്ടാക്കുകയും ചെയ്ത് സമൂഹത്തിൽ അഭീമാനത്തോടെ ജീവിക്കാൻ അവസരം ഒരുക്കിയ നവോഥാനനായകൻമാരിൽ ഒരാളായിരുന്നു അയ്യങ്കാളി എന്ന് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ അഭിപ്രായപെട്ടു.
സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ വില്ലുവണ്ടി യാത്രയുടെ 125 ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
യൂണിയൻ പ്രസിഡന്റ് ഡി.സുഗതൻ അധ്യക്ഷത വഹിച്ചു.
കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യുട്ടി മേയർ വിജയ ഫ്രാൻസിസ്, പേരിനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൽ.അനിൽ, കെ.പി.എ.സി ലീലാകൃഷ്ണൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി, സംസ്ഥാന കമ്മിറ്റി അംഗം ബി.അജയ കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.ജ്യോതിർനിവാസ്, യൂണിയൻ സെക്രട്ടറി വേട്ടിയിൽ പത്മകുമാർ, യൂണിയൻ ട്രഷറർ സിന്ധു സുരേഷ് എന്നിവർ പ്രസംഗിച്ചു.