മരിച്ചുവെന്ന് വിശ്വസിച്ച് ബന്ധുക്കൾ സംസ്ക്കരിച്ചയാൾ രണ്ടു മാസങ്ങൾക്കു ശേഷം വീട്ടിൽ തിരിച്ചെത്തി. കസാക്കിസ്ഥാനിലെ തൊമാർലി സ്വദേശിയായ അറുപത്തിമൂന്നുകാരൻ ഐഗാളി സുപുഗലിവാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വലിയൊരു ഞെട്ടൽ സമ്മാനിച്ചത്.
വീട്ടിൽ ആരോടും പറയാതെ ഇദ്ദേഹം ജോലിക്കായി വളരെ അകലെയുള്ള ഒരു ഫാമിൽ ജോലിക്കു പോയിരുന്നു. ജൂണിലാണ് അദ്ദേഹം വീട്ടിൽ നിന്നും പോയത്. ഉടൻ തന്നെ ബന്ധുക്കൾ തൊമാർലിയെ കാണാനില്ലെന്ന് അറിയിച്ച് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
പോലീസ് അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചുവെങ്കിലും വിവിരമൊന്നും ലഭിച്ചില്ല. പിന്നീട് രണ്ടു മാസങ്ങൾക്കു ശേഷം അഴുകിയ അനാഥ മൃതദേഹം പോലീസിന് കണ്ടുകിട്ടി. തൊമാർലിയുടെയും ഈ മൃതശരീരത്തിന്റെയും ഡിഎൻഎ പരിശോധിച്ചപ്പോൾ 99.92 ശതമാനം സാമ്യം കണ്ടു. തൊമാർലിയുടെ നഖമാണ് ഡിഎൻഎയ്ക്ക് ഉപയോഗിച്ചത്.
തൊമാർലിയുടെ മൃതശരീരമാണിതെന്ന് ഉറപ്പിച്ച ബന്ധുക്കൾ ഇത് വീട്ടിൽകൊണ്ടുപോയി സംസ്ക്കരിക്കുകയും ചെയ്തു. പിന്നീട് നാളുകൾ ശേഷം വീട്ടിൽ മടങ്ങിയെത്തിയ ഇദ്ദേഹത്തെ കണ്ട് സഹോദരന്റെ മകൾ പേടിച്ച് വിറച്ചു പോയി.
എന്തോ പന്തികേണ്ടുണ്ടെന്ന് മനസിലാക്കി തൊമാർലി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് വീട്ടിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് മനസിലായത്. എല്ലാവരിലും അമ്പരപ്പുണ്ടെങ്കിലും നഷ്ടപ്പെട്ടുവെന്ന് കരുതിയയാളെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് തൊമാർലിയുടെ ബന്ധുക്കളും സുഹൃത്തുക്കളും.