മുല്ലപ്പള്ളിയുടെ ഒളിയമ്പുകൾ; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​പ്ല​വം പ​റ​യു​ന്ന നേ​താ​ക്ക​ളെ​യ​ല്ല നാ​ടി​നാ​വ​ശ്യം; പുതുതലമുറ പിൻതുടരേണ്ടതിനെക്കുറിച്ച് ഓർമിപ്പിച്ച് മുല്ലപ്പള്ളി

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ വി​പ്ല​വം പ​റ​യു​ന്ന നേ​താ​ക്ക​ളെ​യ​ല്ല നാ​ടി​നാ​വ​ശ്യ​മെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മു​ല്ല​പ്പ​ള്ളി യു​വ​നേ​താ​ക്ക​ൾ​ക്കെ​തി​രേ ഒ​ളി​യ​ന്പെ​യ്ത​ത്.

രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നി​റ​ങ്ങി ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണം. മി​ക​ച്ച പാ​ർ​ല​മെ​ന്േ‍​റ​റി​യ​ൻ​മാ​രു​ടെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന മാ​തൃ​ക​യാ​ണ് പു​തു​ത​ല​മു​റ പി​ന്തു​ട​രേ​ണ്ട​ത്- മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന വി.​ടി ബ​ൽ​റാം എം​എ​ൽ​എ​ക്കെ​തി​രെ മു​ല്ല​പ്പ​ള്ളി മു​ന്പും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു. പ്ര​ക​ട​ന​ങ്ങ​ൾ വാ​ട്സാ​പ്പി​ൽ മാ​ത്രം പോ​രെ​ന്നും നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി​യെ​ക്കൊ​ണ്ട് ക​ണ​ക്ക് പ​റ​യി​പ്പി​ക്കു​ന്ന​തി​ലും വേ​ണ​മെ​ന്നു​മാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ പ​രാ​മ​ർ​ശം.

Related posts