ഇന്ത്യന്‍ നഗരങ്ങള്‍ വായു മലിനീകരണത്തിന്റെ കാര്യത്തില്‍ വലിയ അപകടങ്ങളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന നിരവധി വാര്‍ത്തകള്‍ അടുത്ത കാലത്ത് പുറത്ത് വന്നിരുന്നു. ഡല്‍ഹി പോലുള്ളിടങ്ങളില്‍ തിരക്കേറിയ തെരുവുകളിലൂടെ വീടുകളിലേക്കോ ഓഫീസുകളിലേക്കോ നടക്കുമ്പോള്‍ മൂക്കും വായയും വാഹനപുക പോലുള്ളവയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി, മാസ്ക് ധരിച്ച് നടക്കുന്നതും പതിവായിരിക്കുകയാണ്.
അത്തരം നഗരങ്ങളില്‍ ആളുകള്‍ പരമാവധി വീടിന് വെളിയില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ്. വായുമലിനമാകുന്ന സന്ദര്‍ഭത്തില്‍ വീടിന് പുറത്തേക്കാള്‍ വീടിന് അകത്ത് താമസിക്കുന്നത് നല്ലതു തന്നെയാണ്. വീടിന്റെ എല്ലാ വാതിലുകളും ജനലുകളും അടച്ച് മലിനവായുവില്‍ നിന്ന് നമ്മെ നാം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍ വീടുകളിലും ഓഫീസുകളിലും ഉള്ള വായു പുറം വായുവേക്കാള്‍ അപകടകരമാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യന്‍ പൊലൂഷന്‍ കണ്ട്രോള് അസോസിയേഷന് നടത്തിയ പഠനത്തില്‍ തെളിഞഞഅതാണിതിത്.
വീടിന് അകത്തെ വായു മലിനമാക്കുന്നതില്‍ പൊതുവേ രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് നമ്മുടെ വീടുകളിലേക്ക് കടന്ന് വരുന്ന പുറത്തെ വായു, മറ്റൊന്ന് സ്വാഭാവികമായും അകത്തെ വായുവും. ഈ രണ്ട് വായുവിലും മാലിന്യങ്ങള്‍ ഏറെയുണ്ട്. അകത്തെ വായു മലിനമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ പുറത്ത് വിടുന്ന വായു, പൂപ്പല്‍, പൂമ്പൊടി, വാര്ണ്ണിഷുകളില് നിന്നുള്ള മണം, പെയിന്റ്, നനഞ്ഞ മുടി, മെഴുകുതിരികള്‍, അഗര്‍ബത്തികള്‍, അടുപ്പുകളില്‍ നിന്നുള്ള പുക, നാം ശ്വസിച്ച് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നിവയാണ്.
സാധാരണ ഗതിയില്‍ വീടിനകത്തേക്ക് കയറി വരുന്ന മലിനമായ പുറത്തെ വായുവുയുമായി വീട്ടിനകത്തെ ഇത്തരം വിഷപദാര്‍ത്ഥങ്ങളും കൂടികലരുന്നത് മൂലം വീട്ടിനകത്തെ വായു ഏറെ അപകടകരമാവുന്നു. വായുവിലെ വിഷാംശത്തിന്റെ തോത് കൂടുകയും ചെയ്യുന്നു. ഭൂരിഭാഗം ഇന്ത്യന്‍ വീടുകളും വൃത്തിയും വെടിപ്പുമില്ലാത്തതും സുരക്ഷിതമായി സൂക്ഷിക്കപ്പെടാത്തതും, പൊടിപടലങ്ങളുള്ളതും, വൃത്തിഹീനവുമായതാണ്. മറ്റുനഗരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മലിനീകരണവുമാണ്.
സോഫ അല്ലെങ്കില്‍ സ്വീകരണ മുറിയിലെ പരവതാനിയും വായു മലിനീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. സ്വിറ്റ്സര്‍ലാന്റ് പോലെയുള്ള ശുദ്ധമായ വായു ലഭ്യമാകുന്ന രാജ്യത്തും വീട്ടിനകത്ത് വായുമലിനീകരണമുണ്ട്. എന്നാല്‍ അവരുടെ പുറത്തെ വായു നമ്മുടേതിനേക്കാള്‍ കൂടുതല്‍ വൃത്തിയുള്ളതായതിനാല് വീടിന്റെ ജനലുകളും വാതിലുകളും തുറന്നിടുക വഴി വീട്ടിനകത്തെ വൃത്തിഹീനമായ വായു പുറംതള്ളാനും പുറത്തെ ശുദ്ധമായ വായു കയറാനും സഹായിക്കുന്നു. പുറത്തെ വായു ശുദ്ധിയാക്കുന്നതില്‍ പരിധി ഉണ്ടെന്നിരിക്കെ അകം വത്തിയാക്കുക എന്നതാണ് പരിഹാരം.